ന്യൂനപക്ഷ പദവി പുനര്‍നിര്‍വചിക്കണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജി തള്ളി

കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്തതുകൊണ്ടാണ് ഒരു സമുദായത്തിന് ന്യൂനപക്ഷ പദവി ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി

covid19, coronavirus, covid vaccine, covid vaccination, compulsory covid vaccination, kerala high court, kerala high court on compulsory covid vaccination, covid vaccination central government,indian express malayalam, ie malayalam

കൊച്ചി: സംസ്ഥാനത്തെ സമുദായങ്ങളുടെ ‘ന്യൂനപക്ഷ പദവി’ പുനര്‍നിര്‍വചിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരമായും ഉയര്‍ന്ന നിലയിലാണന്നും പദവി പുനര്‍നിര്‍ണയിക്കണമെന്നും ആവശ്യപ്പെട്ട് കൊച്ചിയിലെ സിറ്റിസണ്‍സ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രസി, ഇക്വാളിറ്റി ആന്‍ഡ് സെക്കുലറിസം എന്ന സംഘടനയാണു ഹര്‍ജി സമര്‍പ്പിച്ചത്്.

ചീഫ് ജസ്റ്റിസ് എസ്.മണി കുമാറും ജസ്റ്റിസ് ഷാജി. പി.ചാലിയും അടങ്ങുന്ന ബഞ്ച് ഹര്‍ജി പരിഗണിച്ചത്.

ന്യൂനപക്ഷമെന്ന് ഭരണഘടനയിലോ നിയമത്തിലോ പ്രത്യേകം പറയുന്നില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ രൂപീകരിച്ച് ചില സമുദായങ്ങളെ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. മുസ്ലിങ്ങളുടെ പിന്നാക്കാവസ്ഥ പഠിച്ച പാലോളി കമ്മിഷന്റെ റിപ്പോര്‍ട്ട് വസ്തുതകളും കണക്കുകളും മറച്ചുവച്ച് മുസ്ലിം സമുദായത്തിന് അമിത പരിഗണന നല്‍കിയെന്നും ഹര്‍ജിയില്‍ ആരോപിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷമായി വിജ്ഞാപനം ചെയ്തതുകൊണ്ടാണ് ഒരു സമുദായത്തിന് ന്യൂനപക്ഷ പദവി ലഭിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു പൗരനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കു പുറത്തല്ല. ഭരണഘടനയില്‍ ന്യൂനപക്ഷമെന്ന് നിര്‍വചിച്ചിട്ടില്ലങ്കിലും നാം ഇന്ത്യക്കാര്‍ എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വത്തില്‍ വെള്ളം ചേര്‍ക്കാനാവില്ലന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്‍ രൂപീകരണമെന്നും കോടതി വ്യക്തമാക്കി.

Also Read: ഐഎസ്ആര്‍ഒ ചാരക്കേസ്: ആര്‍ബി ശ്രീകുമാറിന്റെ അറസ്റ്റ് തിങ്കളാഴ്ച വരെ വിലക്കി

ന്യൂനപക്ഷ ക്ഷേമാണ് കമ്മിഷന്റെ ലക്ഷ്യമെന്നും കമ്മിഷന് പാര്‍ലമെന്റ് നിയമപരമായ പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടന്നും കോടതി ചൂണ്ടിക്കാട്ടി. സമുദായങ്ങള്‍ക്കു കേന്ദ്രം ന്യൂനപക്ഷ പദവി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കമ്മിഷന്റെ വിലയിരുത്തലുകളും നടപടികളും. ന്യൂനപക്ഷങ്ങളുടെ സംരക്ഷണവും പുരോഗതിയും ക്ഷേമവും ലക്ഷ്യമിട്ട് സംസ്ഥാനത്തും ന്യുനപക്ഷ കമ്മിഷന്‍ രൂപീകരിച്ചിട്ടുണ്ട്.

നിയമ പരിരക്ഷയുള്ളതും ദേശീയ തലത്തിലുള്ളതുമായ കമ്മിഷന്റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്ന തരത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാനാവില്ലെന്നും ഹര്‍ജിയിലെ ആവശ്യങ്ങളില്‍ ഇടപെടാനാവില്ലന്നും കോടതി വ്യക്തമാക്കി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court dismisses pil seeking redefinition of minority status

Next Story
കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രിveena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com