scorecardresearch
Latest News

ഡോക്ടര്‍മാര്‍ക്ക് സുരക്ഷ: അടിയന്തര നടപടിയ്ക്ക് ഹൈക്കോടതി ഉത്തരവ്

സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം

safety of doctors, safety of health workers, kerala high court, safety of doctors kerala high court, attack against doctors, attack against doctors in kerala, attack against health workers in kerala, covid19, indian express malayalam, ie malayalam

കൊച്ചി: ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

സമീപകാലത്ത് ഡോക്ടര്‍മാര്‍ക്കെതിരെയുണ്ടായ അതിക്രമം കണക്കിലെടുത്താണ് കോടതിയുടെ നിര്‍ദേശം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണം അവരുടെ മനോവീര്യം തകര്‍ക്കുമെന്നും ഇത് ചികിത്സാ മേഖലയെ ബാധിക്കുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

സ്വകാര്യ ആശുപതികളുടെ കോവിഡ് ചികിത്സാ നിരക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്നതിനിടയിലാണ് കോടതി ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമ വിഷയത്തില്‍ ഇടപെട്ടത്. ചികിാ നിരക്ക് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് തുടരാനും കോടതി
നിര്‍ദേശിച്ചു.

Also Read: വിദ്യാർത്ഥികൾക്ക് ഈ വർഷം ഗ്രേസ് മാർക്കില്ല; സർക്കാർ തീരുമാനം ശരിവച്ച് ഹൈക്കോടതി

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: High court directs state government to ensure safety of doctors health workers