കൊച്ചി: സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല. നിലവിലുള്ള ഫീസ് ഘടന തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. സ്വാശ്രയ മാനേജ്മെന്റുകളുടെ ഹർജി കോടതി തളളി. ഓർഡിനൻസ് പുറത്തിറക്കാൻ വൈകിയതിൽ ഹൈക്കോടതി അതൃപ്തിയും രേഖപ്പെടുത്തി. നിലവിലെ ഫീസ് ഘടനയിൽ പ്രവേശനം നടത്താ. പക്ഷേ ഈ ഫീസ് ഘടന താൽക്കാലികമെന്ന് വിദ്യാർഥികളെ അറിയിക്കണമെന്നും പുതിയ ഉത്തരവ് മാനേജ്മെന്റുകൾക്ക് ചോദ്യം ചെയ്യാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സ്വാശ്രയ മാനേജ്മെന്റുകൾ വ്യക്തമാക്കി.

സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുളള ഓർഡിനൻസ് വൈകിപ്പിച്ചതിൽ കഴിഞ്ഞ ദിവസവും ഹൈക്കോടതി സർക്കാരിനെ വിമർശിച്ചിരുന്നു. തീരുമാനം എടുക്കാൻ പന്ത്രണ്ടാം മണിക്കൂർവരെ കാത്തിരുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചിരുന്നു. ഓർഡിനൻസിൽ ചെറിയ തിരുത്തലുകൾ മാത്രമാണ് വേണ്ടിയിരുന്നത്. തിരുത്തലുകൾക്ക് ഏറെ കാലതാമസമെടുത്തെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

സ്വാശ്രയ മഡിക്കൽ ഫീസുകൾ സർക്കാർ പുതുക്കി നിശ്ചയിച്ചിരുന്നു. ജനറൽ സീറ്റിലെ ഫീസ് 5 ലക്ഷം രൂപയായും എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയുമായാണ് സർക്കാർ നിശ്ചയിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ