കൊച്ചി: ശബരിമലയിലെ സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമോയെന്ന് സംസ്ഥാന സർക്കാരിന് തീരുമാനിക്കാമെന്ന് ഹൈക്കോടതി. ജുഡീഷ്യൽ അന്വേഷണം വേണമോയെന്നത് സംസ്ഥാന സർക്കാരിന്റെ വിവേചന അധികാരത്തിൽ പെടുന്നതാണ്. ശബരിമലയിൽ ഏത് തരത്തിലുള്ള സുരക്ഷ വേണമെന്ന കാര്യത്തിലും സർക്കാരിന് തീരുമാനമെടുക്കാം. വീഴ്ചകൾ വന്നാൽ ചൂണ്ടി കാണിക്കാനേ കോടതിക്ക് കഴിയൂ. സർക്കാരിന് മുൻകൂട്ടി നിർദ്ദേശങ്ങൾ നൽകാൻ സാധിക്കില്ല. ഇക്കാര്യത്തിൽ ഇടപ്പെടുന്നതിൽ കോടതിക്ക് പരിമിതികളുണ്ടെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

നിലയ്ക്കലിലും പമ്പയിലും നടന്ന അക്രമ സംഭവങ്ങളിലും പൊലീസ് നടപടിയിലും ജുഡീഷ്യൽ അന്വേഷണം അവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഡിവിഷൻ ബെഞ്ച് നയം വ്യക്തമാക്കിയത്.

അതേസമയം, ശബരിമലയിൽ നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമായി എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ശബരിമലയുമായി ബന്ധപ്പെട്ടെടുക്കുന്ന തീരുമാനങ്ങൾ കോടതിയിൽ നിന്ന് മറച്ചുവയ്ക്കരുതെന്നും കോടതി നിർദ്ദേശിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.