തിരുവനന്തപുരം: വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. വിജിലന്‍സിന്‍റെ മാര്‍ഗരേഖ സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ റിട്ടയേര്‍ഡ് ഡിജിപിയെ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സ് ചുമതലപെടുത്തിയതിനെയാണ് കോടതി വിമര്‍ശിച്ചത്.

ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ എന്‍.ശങ്കര്‍ റെഡ്ഡിയടെ ഹര്‍ജി പരിഗണിക്കവേയാണ് വിജിലന്‍സ് പ്രവര്‍ത്തനത്തിന് മാര്‍ഗരേഖയുണ്ടാക്കുന്ന കാര്യത്തില്‍ എന്തെങ്കിലും ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് ഹൈക്കോടതി ആരാഞ്ഞു. വിജിലന്‍സ് പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടാക്കുന്ന കാര്യം കോടതി പരിശോധിച്ചുവരികയാണ്.

ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ മാര്‍ഗരേഖയുണ്ടാക്കാന്‍ വിജിലന്‍സിന് എന്ത് അധികാരമെന്ന് കോടതി ചോദിച്ചു. ഇത് സംബ്ധിച്ച് വിശദീകരണം നല്‍കണമെന്നും കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.ശല്യക്കാരായ വ്യവഹാരികളെ നിയന്ത്രിക്കുന്നതിന് നിയമസാധുതയുണ്ടോയെന്ന് പരിശോധിച്ചറിയിക്കാമെന്ന സര്‍ക്കാര്‍ വ്യക്തമാക്കി. പത്ത് ദിവസത്തിന് ശേഷം പരിഗണിക്കാനായി ഹരജി ഹൈക്കോടതി മാറ്റി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ