കൊച്ചി: വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ സംപ്രേഷണം ചെയ്യാന്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ലന്ന് ഹൈക്കോടതി. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലെ നിമിഷങ്ങള്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവര്‍ത്തിയാണന്നും കോടതി വ്യക്തമാക്കി. മതിയായ കാരണമില്ലെങ്കില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു പോലും വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാന്‍ അവകാശമില്ലന്നും കോടതി ചൂണ്ടിക്കാട്ടി.
ചില ഓണ്‍ലൈന്‍ വാര്‍ത്താ മാധ്യമങ്ങള്‍ ‘വാര്‍ത്തകളേക്കാള്‍ കൂടുതല്‍ അശ്ലീലം പ്രസിദ്ധീകരിക്കുന്ന ശീലമാണ്’ എന്നത് നിരാശാജനകമാണെന്ന് പറഞ്ഞു. വാര്‍ത്തയുടെ പേരില്‍ വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങള്‍ പ്രസിദ്ധീകരിക്കുന്ന സമീപകാല മാധ്യമ പ്രവണതയെ വിമര്‍ശിച്ചുകൊണ്ട് ജസ്റ്റിസ് വി ജി അരുണിന്റെ സിംഗിള്‍ ബെഞ്ച് പറഞ്ഞു.
സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണ്. ഡിജിറ്റല്‍ കാലഘട്ടത്തില്‍ ഇന്റര്‍നെറ്റിലെ വിവരങ്ങള്‍ സ്ഥിര സ്വഭാവമുള്ളതും അത് മനുഷ്യന്‍ മറന്നാലും വിവരങ്ങള്‍ ഇന്റര്‍നെറ്റ് മറക്കുകയോ മനുഷ്യനെ മറക്കാന്‍ അനുവദിക്കുകയോ ചെയ്യില്ലെന്ന് കോടതി പരാമര്‍ശിച്ചു.
അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിജസ്ഥിതി അന്വേഷിക്കണമെന്നും കോടതി പറഞ്ഞു. ചിലപ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണ് എന്ന അവകാശം മാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നു. സെന്‍സേഷണലിസത്തിന് വേണ്ടി മാത്രം അപകീര്‍ത്തികരമായ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ചില മാധ്യമങ്ങളെയും കോടതി വിമര്‍ശിച്ചു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ നടത്തിപ്പുകാരുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി
അരുണിന്റെ ഉത്തരവ്