കൊ​ച്ചി: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളു​ടെ ഒ​ഴി​വ് നി​ക​ത്തി​യ​തി​ൽ സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് മ​ന്ത്രി കെകെ ശൈ​ല​ജ​യ്ക്കെ​തി​രേ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി. സി​പി​എം അം​ഗ​ത്തെ ക​മ്മീ​ഷ​നി​ൽ നി​യ​മി​ക്കാ​നാ​യി മ​ന്ത്രി അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി​യെ​ന്നും ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി മാ​റ്റി​യ​ത് കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി ചു​ണ്ടി​ക്കാ​ട്ടി. ഈ ​നി​യ​മ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി പ​ക​രം പ​ഴ​യ അ​പേ​ക്ഷ​യി​ൽ​നി​ന്ന് നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ൾ നി​ക​ത്താ​നും ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ചു.

വയനാട് ബാലാവകാശ കമ്മീഷന്‍ അംഗവും സി പി എം പ്രവര്‍ത്തകനുമായ ടി.ബി. സുരേഷിന്റെയും കാസര്‍കോട് ബാലാവകാശ കമ്മീഷന്‍ അംഗം ശ്യാമളാദേവിയുടെയും നിയമനമാണ് കോടതി റദ്ദാക്കിയത്. ഇവര്‍ക്കുപകരം ആദ്യവിജ്ഞാപനപ്രകാരം തയ്യാറാക്കിയ പട്ടികയില്‍നിന്ന് രണ്ടുപേരെ നിയമിക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ സുരേഷിനെതി​രേ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി മാ​റ്റി​യ​ത് കാ​ര​ണം വ്യ​ക്ത​മാ​ക്കാ​തെ​യാ​ണ്. ഇ​ത് ക്ര​മ​ക്കേ​ടാ​ണ്- ഹൈ​ക്കോ​ട​തി നി​രീ​ക്ഷി​ച്ചു.

സര്‍ക്കാരിന് താത്പര്യമുള്ളവരെ ഉള്‍പ്പെടുത്താനാണ് തീയതി നീട്ടി വീണ്ടും അപേക്ഷ ക്ഷണിച്ചതെന്നായിരുന്നു ഹര്‍ജിക്കാരിയായ കോട്ടയം സ്വദേശിനി ഡോ. ജാസ്മിന്‍ അലക്സ് വാദിച്ചത്. ഒഴിവ് മുന്‍കൂട്ടിക്കണ്ട് 2016 ജൂണ്‍ 29-നുതന്നെ നിയമനനടപടി തുടങ്ങിയിരുന്നു. നവംബര്‍ 30 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാനതീയതി. എന്നാല്‍ 2017 ജനുവരി 10ന് മന്ത്രി കെ.കെ. ശൈലജയുടെ നിര്‍ദേശപ്രകാരം തീയതിനീട്ടി വീണ്ടും വിജ്ഞാപനം ഇറക്കിയതായും ഹര്‍ജിയില്‍ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ