കൊച്ചി: വിജിലൻസിനെതിരെ ഹൈക്കോടതിയുടെ വിമർശനം. വിലിജൻസിന് കളളപരാതികൾ തിരിച്ചറിയാനാവണമെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലൻസിന് പ്രത്യേക അവകാശമില്ല. വിജിലൻസ് കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും കോടതി വ്യക്തമാക്കി. എഡിജിപിയായിരുന്ന ശങ്കർ റെഡ്ഡിയുടെ സ്ഥാനക്കയറ്റം ചോദ്യം ചെയ്തുകൊണ്ടുളള ഹർജിയിലാണ് കോടതി പരാമർശം.

കളളപ്പരാതികൾ തിരിച്ചറിയാനുളള സംവിധാനം വിജിലൻസിനില്ലേ. കളളപ്പരാതികൾ തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെന്തിനാണ് ഇത്തരമൊരു സംവിധാനമെന്നും കോടതി ചോദിച്ചു.

മുൻസർക്കാരാണ് ശങ്കർ റെഡ്ഡിയെ ഡിജിപിയായി സ്ഥാനക്കയറ്റം നൽകി വിജിലൻസ് ഡയറക്ടറായി നിയമിച്ചത്. സ്ഥാനക്കയറ്റത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍, അഡി.ചീഫ് സെക്രട്ടറി ടോം ജോസ്, ശങ്കര്‍ റെഡ്ഡി എന്നിവര്‍ക്കെതിരെ സ്വകാര്യ വ്യക്തിയാണ് വിജിലന്‍സില്‍ പരാതി നല്‍കിയിരുന്നത്. ഈ പരാതിയിൽ വിജിലൻസ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ