കൊച്ചി: നടിക്കുണ്ടായ അനുഭവം ക്രൂരമെന്ന് ഹൈക്കോടതി. ഇരയുടെ മൊഴി പ്രഥമ ദൃഷ്ട്യാ ഇത് തെളിയിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ മുദ്ര വെച്ച കവറില്‍ ഹാജരാക്കിയ മൊഴിപ്പകർപ്പ് പരിശോധിച്ച ശേഷമാണ് കോടതി പരാമര്‍ശം. പൾസർ സുനിയുടെ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ പരിഗണിച്ചത്.
ആറു വർഷമായി ജയിലിലാണെന്നും ദിലീപ് അടക്കമുള്ള മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ചെന്നും സുനിൽ ചൂണ്ടിക്കാട്ടി. വിചാരണ അനന്തമായി നീളുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുനിൽ കോടതിയെ സമീപിച്ചത്. ജാമ്യ ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. ജാമ്യ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
വിചാരണ നീളുകയാണെങ്കിൽ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു ജാമ്യാപേക്ഷ.