/indian-express-malayalam/media/media_files/2024/11/27/s0v9CqbDFXbyaKacnoRa.jpg)
മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തില്ലെന്ന് ഹൈക്കോടതി
കൊച്ചി: ആന എഴുന്നുള്ളിപ്പിലെ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്താനാവില്ലെന്നാവർത്തിച്ച് ഹൈക്കോടതി. തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നള്ളിക്കണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനെന്നും ഹൈക്കോടതി ചോദിച്ചു. ആന ഇല്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമോയെന്നുമായിരുന്നു ഡിവിഷൻ ബെഞ്ചിന്റെ ചോദ്യം. എഴുന്നുള്ളിപ്പിന്റെ മാർഗനിർദേശങ്ങൾ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് കൊച്ചിൻ ദേവസ്വം ബോർഡ് നൽകി ഹർജി ഹൈക്കോടതി തള്ളി
ആന എഴുന്നള്ളത്ത് അനിവാര്യ മതാചാരമല്ലെന്നാണ് ഹൈക്കോടതി ഇന്നും ആവർത്തിച്ചത്. സുരക്ഷാ കാരണങ്ങളാൽ ആന എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ അനിവാര്യമാണ്. ഉത്സവത്തിനെത്തുന്ന ആളുകളുടെ സുരക്ഷിതത്വം കൂടി പരിഗണിക്കണം. ആനയില്ലെങ്കിൽ ആചാരങ്ങൾ മുടങ്ങുമൊയെന്നും വാദത്തിനിടെ കോടതി ചോദിച്ചു. ആനയില്ലെങ്കിൽ ഹിന്ദുമതം ഇല്ലാതാകുമെന്ന് ബോധ്യപ്പെടുത്താനാകണം. പരിഹാസ്യമായ വാദങ്ങളാണ് ആന എഴുന്നള്ളത്തിന് വേണ്ടി ഉന്നയിക്കുന്നത്. ആകെ ആനകളുടെ 35 ശതമാനവും ഇല്ലാതായി.
കുട്ടികളെപ്പോലെ സംരക്ഷിക്കേണ്ട ജീവി വർഗമാണ് ആനകൾ. ഈ രീതിയിൽ മുന്നോട്ട് പോയാൽ അഞ്ച് വർഷത്തിനുള്ളിൽ ആനകൾ ഇല്ലാതാകും. ചങ്ങലയിൽ ബന്ധിക്കപ്പെട്ട ആനകളെ കണ്ടാണോ ആസ്വദിക്കുന്നതെന്നുമായിരുന്നു കോടതിയുടെ ചോദ്യം.
തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ 15 ആനകളെ എഴുന്നുള്ളിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 22 മീറ്ററിനുള്ളിൽ എത്ര ആനകളെ അണിനിരത്താനാകും. ആനകളെ എഴുന്നളളിത്തിന് ഉപയോഗിക്കേണ്ട എന്നല്ല കോടതി പറയുന്നത്, നിശ്ചിത അകല പരിധി നിശ്ചയിച്ച് ആളുകളുടെ സുരക്ഷ കൂടി നോക്കിയാണ്. 15 ആനകളെ എഴുന്നളളിക്കണമെന്ന് നിർബന്ധം പിടിക്കുന്നത് ഏത് ആചാരത്തിന്റെ ഭാഗമൊണെന്ന് കോടതി ചോദിച്ചു.
മാർഗ നിർദേശങ്ങൾ പാലിച്ചേ മതിയാകൂ. ആന എഴുന്നളളത്ത് ഹർജിക്കാർ പറയുന്നതു പോലെ നടത്തിയില്ലെങ്കിൽ ഹിന്ദു മതം തകരും എന്നാണോ പറയുന്നതെന്നും കോടതി ആരാഞ്ഞു. ആളുകളുടെ സുരക്ഷ, ആനകളുടെ പരിപാലനം ഇവ പ്രധാനപ്പെട്ടതാണ്. തൃപ്പൂണിത്തുറ ക്ഷേത്രത്തിന്റെ സ്ഥലപരിധി വെച്ച് പരമാവധി നാല് ആനകളെ ഗൈഡ് ലൈൻ പ്രകാരം എഴുന്നളളിക്കാൻ കഴിയൂ എന്നും കോടതി വ്യക്തമാക്കി. ഹർജി നാളെ വീണ്ടും പരിഗണിക്കും.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.