അവധിക്ക് വേണ്ടി വ്യാജരേഖ: സെന്‍കുമാറിനെതിരായ അന്വേഷണം കോടതി റദ്ദാക്കി

സെൻകുമാറിനെതിരെ അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു

DGP TP Senkumar, Law and Order, State police Chief, Police Headquarters, Kerala State police chief, Kerala DGP

കൊച്ചി: വ്യാജരേഖയുണ്ടാക്കി അവധി ആനുകൂല്യം നേടാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിനെതിരായ വിജിലൻസ് അന്വേഷണം ഹൈക്കോടതി റദ്ദാക്കി. സെൻകുമാറിനെതിരെ അന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടിരുന്നു. തനിക്കെതിരായ അന്വേഷണം ദുരുദ്യേശപരമാണെന്ന സെൻകുമാറിന്റെ ഹർജി പരിഗണിച്ചാണ് ഹൈക്കോടതി നടപടി.

സെൻകുമാറിനെതിരായ കേസിൽ സർക്കാരിന് ഇത്ര താത്പര്യമെന്താണെന്ന് കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നു നീക്കം ചെയ്യപ്പെട്ട സെൻകുമാർ 2016 ജൂൺ ഒന്നു മുതൽ 2017 ജനുവരി 31വരെ വ്യക്തിപരമായ ആവശ്യങ്ങൾക്കെന്ന പേരിൽ അവധിയിലായിരുന്നു. ഇതാണ് വിവാദത്തിലേക്ക് നയിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court cancels vigilance investigation against tp senkumar

Next Story
തിരുവനന്തപുരത്ത് വൈദ്യുതി കണ്‍ട്രോള്‍ റൂം
The moderation of comments is automated and not cleared manually by malayalam.indianexpress.com