scorecardresearch

സർക്കാരിന് തിരിച്ചടി; എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു

author-image
WebDesk
New Update
high court new

എലപ്പുള്ളി ബ്രുവറിയ്ക്കുള്ള അനുമതി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പാലക്കാട് എലപ്പുള്ളി ബ്രൂവറിക്ക് പ്രാഥമിക അനുമതി നൽകിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം നടത്താതെയാണ് ഒയാസിസ് കമ്പനിക്ക് അനുമതി നൽകിയതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാഥമിക അനുമതി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. വിശദമായ പഠനം നടത്തിയശേഷം സർക്കാരിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി നിർദേശിച്ചു.

Advertisment

Also Read:ലിവ്-ഇൻ റിലേഷനിലുള്ളവരുടെ ജീവന് സംരക്ഷണം നൽകാൻ സ്റ്റേറ്റിന് ഉത്തരവാദിത്വമുണ്ടെന്ന് ഹൈക്കോടതി

കാര്യമായ പഠനം നടത്താതെ, തിടുക്കപ്പെട്ടാണ് ഒയാസിസ് കമ്പനിക്ക് ബ്രൂവറി തുടങ്ങാൻ അനുമതി നൽകിയതെന്ന് കോടതി നീരീക്ഷിച്ചു. സർക്കാർ തീരുമാനം നടപടിക്രമങ്ങൾക്ക് വിരുദ്ധമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ച് സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. 2025 ജനുവരി 16 നാണ് സർക്കാർ എലപ്പുള്ളി ബ്രൂവറിക്ക് സർക്കാർ പ്രാഥമിക അനുമതി നൽകിയത്.

Also Read:ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണത്തിന് ഇഡിയും, രേഖകൾ കൈമാറാൻ കോടതി നിർദേശം

ബ്രൂവറിക്ക് അനുമതി നൽകിയ സർക്കാർ നടപടി ചോദ്യം ചെയ്ത് ഒരു കൂട്ടം ഹർജികൾ ഹൈക്കോടതിയിലെത്തിയിരുന്നു. ഇതിലാണ് ജസ്റ്റിസ് സതീഷ് നൈനാൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. 

Also Read:ശബരിമല സ്വർണക്കൊള്ള; ജാമ്യംതേടി പത്മകുമാർ ഹൈക്കോടതിയിൽ

എലപ്പുള്ളി പ്രദേശം ജലദൗർലഭ്യം നേരിടുന്ന പ്രദേശമാണ്. ഇവിടെ കമ്പനിക്കായി വലിയ തോതിൽ ജലം എടുക്കുമ്പോൾ പ്രദേശം മരുഭൂമിയായി മാറുമെന്നും ഹർജിക്കാർ ആരോപിച്ചിരുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബ്രൂവറിക്ക് അനുമതി നൽകിയിരുന്നതെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.

Read More:സർക്കാർ നിലപാടിൽ മാറ്റം; പാരഡി പാട്ടിൽ കൂടുതൽ കേസ് വേണ്ടെന്ന് നിർദേശം

Highcourt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: