കൊച്ചി: യുഡിഎഫ് സർക്കാരിന്റെ കാലത്തെ ഏറെ വിവാദമായ പാറ്റൂർ ഭൂമി കേസ് ഹൈക്കോടതി റദ്ദാക്കി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ചീഫ് സെക്രട്ടറി ഭരത് ഭൂഷണും പ്രതികളായ കേസാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.  വിജിലൻസ് നൽകിയ എഫ്ഐആർ ആണ് റദ്ദാക്കിയത്.  ഇ.കെ.ഭരത് ഭൂഷൺ നൽകിയ ഹർജി പരിഗണിച്ചാണ്  എഫ്ഐ​ആർ റദ്ദാക്കിയത്.

പാറ്റൂരിലെ സർക്കാർ ഭൂമി സ്വകാര്യ ഫ്ലാറ്റ് ഉടമയ്ക്ക് സഹായകരമായ രീതിയിൽ നൽകിയെന്നാണ് ആരോപണം.  2008 ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ.ഭരത് ഭൂഷൺ ഉൾപ്പടെയുളളവർക്കെതിരായ കേസ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരെ പ്രതിയാക്കിയുളള​തായിരുന്നു. അഞ്ച് പ്രതികളാണ് കേസിൽ ഉളളത്.

സർക്കാർ ഭൂമിയിലുളള സീവേജ് പൈപ്പ് ലൈൻ മാറ്റി സ്വകാര്യ വ്യക്തിയെ സഹായിച്ചുവെന്നാണ് ആരോപണം. ഈ​ കേസുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരെ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ പരാമർശം ഉണ്ടായിരുന്നു.

2008 ലാണ് ഈ ആരോപണങ്ങളുടെ തുടക്കം. 135 സെന്റ് ഭൂമി നടുവിലൂടെ സീവേജ് പൈപ്പ് ലൈൻ കടന്നുപോകുന്നുണ്ടായിരുന്നു. ഈ ഭൂമിയിൽ നിന്നും വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സോമശേഖരൻ പൈപ്പ് ലൈൻ മാറ്റിയിടാൻ അനുമതി കൊടുത്തു. അതിന് ശേഷം ചുമതലയിൽ വന്ന വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ മധുവായിരുന്നു കേസിലെ രണ്ടാം പ്രതി. ആർടെക് അശോകാണ് മറ്റൊരു പ്രതി. ഇ.കെ.ഭരത് ഭൂഷൺ കേസിൽ ​മൂന്നാം പ്രതിയും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി നാലാം പ്രതിയുമായിട്ടായിരുന്നു കേസ്.

ഈ കേസ് റദ്ദാക്കിക്കൊണ്ടുളള ഉത്തരവിൽ കേസ് അന്വേഷണ കാലത്തെ വിജിലൻസ് ഡിജിപിയായിരുന്ന ജേക്കബ് തോമസിന് രൂക്ഷമായ വിമർശനമാണുളളത്. ഭൂമി പതിവ് രേഖകൾ അപൂർണമാണ് എന്ന ജേക്കബ് തോമസ് ലോകായുക്തയിൽ റിപ്പോർട്ടിനെ കുറിച്ച് ഹൈക്കോടതിയിൽ നൽകിയ വിശദീകരണമാണ് നേരത്തെ വിമർശന വിധേയമായത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ