കൊച്ചി: മഹാത്മാഗാന്ധി വൈസ് ചാൻസിലർ നിയമനം ഹൈക്കോടതി റദ്ദാക്കി. ബാബു സെബാസ്റ്റ്യന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. യു ഡി എഫിന്റെ കാലത്തായിരുന്നു ബാബു സെബാസ്റ്റ്യന്റെ നിയമനം നടന്നത്.

നിലവിൽ നിയമിച്ച ബാബു സെബാസ്റ്റ്യന് വിസിയാകാനുളള യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വി സിയെ തിരഞ്ഞെടുത്ത സമിതിയെ  നിയമിച്ചതിലും അപതാകതെയെന്ന് കോടതി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് സമിതിയുടെ  നടപടിക്രമങ്ങളിലും അപാകതയെന്ന് കോടതി ചൂണ്ടിക്കാട്ടി. ബാബു സെബാസ്റ്റ്യനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതി വിധി

പ്രേംകുമാർ നൽകിയ പരാതിയിലാണ് നടപടി.  2010ലെ യുജിസിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് എംജിയിൽ വിസിയെ നിയമിച്ചതെന്ന് ആരോപിച്ചാണ് പരാതി. ബെന്നി ബെഹനാൻ 19 ഉം 17 വർഷത്തെ അധ്യാപന പരിചയമുളള രണ്ട് പേരെ മറികടന്നായിരുന്നു നിയമനം എന്ന് പരാതിക്കാരൻ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

നിയമനവുമായി ബന്ധപ്പെട്ട് ബാബു സെബാസ്റ്റ്യനേക്കാൾ യോഗ്യതകളുളള സർവകലാശാല പ്രൊഫസർമാരായി പ്രവർത്തന പരിചയമുളളവരെ അവഗണിച്ചാണ് നിയമനമെന്നായിരുന്നു ആരോപണം. 2014 ലാണ് വിസിയായി നിയമിതനാകുന്നത്. കാലാവധി തീരുന്നതിന് ആറ് മാസം ബാക്കി നിൽക്കെയാണ് ഹൈക്കോടതി വിധി വരുന്നത്.

തനിക്ക് മതിയായ യോഗ്യതയുണ്ടെന്നാണ് വിശ്വാസമെന്ന് ബാബു സെബാസ്റ്റ്യൻ മാധ്യമങ്ങളോട് പ്രതികരിച്ചു. വിധി പകർപ്പ് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കും. ഇതിൽ രാഷ്ട്രീയ പകപോക്കൽ  ഉണ്ടെന്ന് കരുതുന്നില്ല. യുജിസി പ്രതിനിധി ഉൾപ്പടെയാണ് വിസി നിയമനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.