കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ ഹൈക്കോടതി റദ്ദാക്കി

വ്യത്യസ്ത വകുപ്പുകളിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റാക്കി നിയമനം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്

Orthodox church, orthodox church catholicos election, orthodox church catholicos election Kerala high court, high court, Catholicos, Catholica, ഓർത്തഡോക്സ്, ഓർത്തഡോക്സ് സഭ, കാതോലിക്കാ, കാതോലിക്കാ തിരഞ്ഞെടുപ്പ്, ഹൈക്കോടതി, ഹൈക്കോടതിയിൽ ഹർജി, kerala news, latest news, indian express malayalam, ie malayalam

കൊച്ചി: അധ്യാപക നിയമനത്തില്‍ നിര്‍ണായക തീരുമാനവുമായി ഹൈക്കോടതി. കേരള സര്‍വകലാശാലയിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി. വ്യത്യസ്ത വകുപ്പുകളിലെ ഒഴിവുകള്‍ ഒറ്റ യൂണിറ്റാക്കി നിയമനം നല്‍കിയത് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. 58 പേരെയാണ് സര്‍വകലാശാല വിവിധ വകുപ്പുകളിലായി നിയമിച്ചത്.

വ്യത്യസ്ത വകുപ്പുകളിലെ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ ഒറ്റ യൂണിറ്റായി കണക്കാക്കിയാല്‍ ഒഴിവുകളിലെ സംവരണം നൂറ് ശതമാനമാകും. മെറിറ്റില്‍ നിയമനം ലഭിക്കേണ്ട ഉദ്യോഗാര്‍ഥികളെ ഇത് ദോഷകരമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read: ആർടിപിസിആർ നിരക്ക് 500 തന്നെ; ലാബുകളുടെ ആവശ്യം കോടതി തള്ളി

2017 ലെ വിജ്ഞാപന പ്രകാരം നടത്തിയ അധ്യാപക നിയമനങ്ങള്‍ ചോദ്യം ചെയ്ത് സൊസൈറ്റി ഫോര്‍ സോഷ്യല്‍ സര്‍വൈലന്‍സ് എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് അമിത് റാവലിന്റെ ഉത്തരവ്. നിയമനം നടത്തുന്നതിന് യൂണിവേഴ്സിറ്റി ചട്ടം ഭേദഗതി ചെയ്തത് മെറിറ്റുള്ള ഉദ്യോഗാര്‍ഥികളെ ബാധിക്കും, യൂണിവേഴ്സിറ്റിയുടെ നടപടി സുപ്രീം കോടതി വിധിക്ക് വിരുദ്ധമാണെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court canceled the appointments of teachers in kerala university

Next Story
ലോക്ക്ഡൗൺ: ഭാഗ്യക്കുറി നറുക്കെടുപ്പുകൾ മാറ്റിവച്ചു, ചിലത് റദ്ദാക്കിkerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com