കൊച്ചി: തലശ്ശേരി എംഎൽഎ എ.എൻ.ഷംസീറിന്റെ ഭാര്യ സഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂർ സർവ്വകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറായിട്ടായിരുന്നു സഹലയുടെ നിയമനം. സംവരണാടിസ്ഥാനത്തിലാണു നിയമനം എന്നായിരുന്നു സർവകലാശാലയുടെ വിശദീകരണം. ഇതാണ് ഹൈക്കോടതി റദ്ദാക്കിയത്.

റാങ്ക് പട്ടികയിൽ ഒന്നാമതെത്തിയ ഡോ.എം.പി.ബിന്ദുവാണ് ഹർജി നൽകിയത്. റാങ്ക് ലിസ്റ്റിൽ ഒന്നാം റാങ്ക് നേടിയ ബിന്ദുവിനെ മറികടന്നാണ് രണ്ടാം റാങ്കുകാരിയായ ഷഹലയെ സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിച്ചത്. കരാർ നിയമനങ്ങൾക്ക് ഇതുവരെ സംവരണം നടപ്പാക്കിയിട്ടില്ലാത്ത സർവകലാശാല ഇത്തവണ സംവരണത്തിന്റെ പേരിൽ തന്റെ നിയമനാർഹത മറികടന്നതായി ആരോപിച്ചാണ് ബിന്ദു ഹൈക്കോടതിയെ സമീപിച്ചത്.

ബിന്ദുവിന്റെ ഹർജിയിൽ സഹലയുടെ നിയമനം റദ്ദാക്കിയ കോടതി ഹർജിക്കാരിയായ ബിന്ദുവിനെ നിയമിക്കാനും ഉത്തരവിട്ടു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook