Latest News

ചട്ടലംഘനം: യൂത്ത് ലീഗ് ഓഫീസ് തുടര്‍ നിര്‍മാണം ഹൈക്കോടതി വിലക്കി

150 ചതുരശ്ര മീറ്റര്‍ കെട്ടിടം നിര്‍മിക്കേണ്ട സ്ഥാനത്ത് 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു

police atrocity, police atrocity kerala, kerala police, kerala high court, high court on police atrocity, mofiya parveen death case, police violence kerala, police custody death, police excesses, police brutality kerala, kerala news, latest news, malayalam news, news in malayalam, indian express malayalam, ie malayalam

കൊച്ചി: യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിനു വേണ്ടി കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ചട്ടം ലംഘിച്ച് നിര്‍മിച്ച കെട്ടിടത്തിന്റെ തുടര്‍ നിര്‍മാണം ഹൈക്കോടതി വിലക്കി. ടൗണ്‍ പ്ലാനിങ് സ്‌കീമും മാസ്റ്റര്‍ പ്ലാനും ലംഘിച്ചുള്ള കെട്ടിട നിര്‍മാണത്തിന് കോര്‍പറേഷന്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

ടൗണ്‍ പ്ലാനിങ് സ്‌കീമില്‍ ഇളവ് തേടി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ച ഹര്‍ജി അനുവദിച്ച ഹൈക്കോടതി സിംഗിള്‍ ബഞ്ച്, പെര്‍മിറ്റ് നല്‍കാന്‍ കോര്‍പറേഷനു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് തുടര്‍ നിര്‍മാണം കോടതി വിലക്കിയത്. കോവിഡ് സാഹചര്യങ്ങള്‍ മൂലമാണ് അപ്പീല്‍ നല്‍കാന്‍ വൈകിയതെന്നും കാലതാമസം മാപ്പാക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

കാലതാമസം കോടതി മാപ്പാക്കി അപ്പീല്‍ അനുവദിച്ചതിനെത്തുടര്‍ന്ന് പുനപ്പരിശോധനാ ഹര്‍ജി നല്‍കാന്‍ അനുവദിക്കണമെന്ന് ഹര്‍ജിക്കാരനായ ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടു. പുനപ്പരിശോധനാ ഹര്‍ജിയില്‍ തീര്‍പ്പാവും വരെ നിര്‍മാണം പാടില്ലന്ന സര്‍ക്കാര്‍ ആവശ്യം കോടതി അനുവദിക്കുകയായിരുന്നു.

Read Also: തീരശോഷണത്തെ ദുരന്തമായി പ്രഖ്യാപിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി കേരളം

150 ചതുരശ്ര മീറ്റര്‍ കെട്ടിടം നിര്‍മിക്കേണ്ട സ്ഥാനത്ത് 1200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നതെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. ജസ്റ്റിസുമാരായ കെ.വിനോദ ചന്ദ്രനും എം.ആര്‍. അനിതയുമടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court bans construction of youth league office violation of rules

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express