കൊച്ചി: കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാനത്തെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.

കണ്ണൂരില്‍ ഇത്രമാത്രം കൊലപാതകങ്ങള്‍ എന്തുകൊണ്ടാണ് നടക്കുന്നതെന്നും കോടതി ചോദിച്ചു. എന്നാൽ കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള കൊലപാതകങ്ങൾ പോലും രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുകയാണെന്ന് സർക്കാരിന് വേണ്ടി അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു.

തലശ്ശേരി ആസ്ഥാനമായ ട്രസ്റ്റ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ നടന്ന ഏഴ് കൊലപാതകങ്ങളെക്കുറിച്ചാണ് ഹർജി. അതേസമയം രാഷ്ട്രീയ കൊലപാതകങ്ങളുടെ അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചു.

എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള രാഷ്ട്രീയ കൊലപാതകങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനാണ് സി.ബി.ഐ സന്നദ്ധത അറിയിച്ചത്.സി.ബി.ഐയുടെ നിലപാടിൽ ഈ മാസം 25നം മറുപടി അറിയിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദ്ദേശിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ