Latest News

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കർശനമായി നടപ്പാക്കുന്നില്ല: ഹൈക്കോടതി

പെരുമ്പാവൂർ സ്വദേശിനി ഡോക്ടർ ഇന്ദിര രാജൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്

covid19, coronavirus, covid lockdown, lockdown kerala restrictions, kerala high court, lockdown kerala high court, lockdown traders, indian express malayalam, ie malayalam

കൊച്ചി: സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. ഡൗറി പ്രൊഹിബിഷന്‍ ഓഫീസേഴ്സ് നിയമനം നടപ്പാക്കാത്തത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു. സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിലും കോടതി സര്‍ക്കാരിന്‍റെ നിലപാട് തേടി.

സ്ത്രീധന പീഡന പരാതികൾ കൂടി വരുന്ന സാഹചര്യത്തിൽ നിയമം കർക്കശമാക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ സ്വദേശിനി ഡോക്ടർ ഇന്ദിര രാജൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. ഹർജിയിൽ കോടതി സർക്കാരിന് നോട്ടീസയച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court ask why not implement dowry prohibition act528088

Next Story
ഓൺലൈൻ വാർത്താ പോർട്ടലുകൾക്കെതിരായ നടപടി; കേന്ദ്ര സർക്കാരിന് ഹൈക്കോടതിയുടെ വിലക്ക്online sites, website, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com