scorecardresearch

കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നെത്തും; കേന്ദ്ര സർക്കാരിനോട് ഹൈക്കോടതി

ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു

ഒരു കോടി ഡോസ് വാക്സിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു

author-image
WebDesk
New Update
covid19, കോവിഡ് 19, coronavirus, കൊറോണ വൈറസ്, covid 19 vaccine, കോവിഡ് 19 വാക്സിൻ, corona virus vaccine, കൊറോണ വൈറസ് വാക്സിൻ, covid 19 vaccine kerala, കോവിഡ് 19 വാക്സിൻ കേരളം, covid 19 vaccine proudction kerala, കോവിഡ് 19 വാക്സിൻ ഉത്പാദനം കേരളം, ksdp, കെഎസ്‌ഡിപി, ep jayarajan, ഇപി ജയരാജൻ, ie malayalam, ഐഇ മലയാളം

കൊച്ചി: കേരളം ആവശ്യപ്പെട്ട വാക്സിൻ എന്നത്തേക്ക് ലഭ്യമാക്കാൻ കഴിയുമെന്നറിയിക്കാൻ കേന്ദ്ര സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. വാക്സിൻ കേന്ദ്രങ്ങളിലെ അമിത തിരക്ക് സംബന്ധിച്ച്‌ സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു കോടി ഡോസ് വാക്സിൻ
ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

Advertisment

വാക്സിൻ കേന്ദ്രങ്ങളിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വാക്സിനേഷൻ തീയതികൾ ആരോഗ്യ വകുപ്പ് അതാത് സ്റ്റേഷനുകളിൽ അറിയിക്കണം. പൊലീസ് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് സ്റ്റേഷൻ എസ്എച്ച്ഒമാർക്കായി സർക്കുലർ ഇറക്കാൻ പൊലീസ് മേധാവിക്കും കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും അടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

Read More: വാക്സിൻ പാഴാക്കിയില്ല, കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിച്ച് നരേന്ദ്ര മോദി

കേരളത്തിന് 73,38,806 ഡോസ് കോവിഡ് വാക്‌സിനാണ് കേന്ദ്രസര്‍ക്കാരില്‍നിന്ന് ലഭിച്ചത്. ഓരോ വയലിലും വേസ്‌റ്റേജ് ഫാക്ടര്‍ എന്ന നിലയിലുള്ള അധികഡോസും വിനിയോഗിക്കുക കൂടി ചെയ്തതോടെ 74,26,164 ഡോസ് കോവിഡ് വാക്‌സിന്‍ നൽകിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ട്വീറ്റ് ചെയ്തിരുന്നു.

Advertisment
Kerala High Court Covid Vaccine

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: