Latest News
കളം നിറഞ്ഞ് നെയ്മര്‍; ബ്രസീലിന് ഉജ്വല ജയം
സംസ്ഥാനത്ത് മഴ തുടരുന്നു; ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ലോക്ക്ഡൗണ്‍ ഇളവുകളില്‍ തീരുമാനം ഇന്ന്; എറണാകുളത്ത് കടയടപ്പ് സമരം
ഏപ്രില്‍ ഒന്നിന് ശേഷം കോവിഡ് മരണനിരക്കില്‍ വര്‍ധന; നാല് സംസ്ഥാനങ്ങളില്‍ ഇരട്ടിയിലധികം
70,421 പുതിയ രോഗബാധിതര്‍; സജീവ കേസുകള്‍ പത്ത് ലക്ഷത്തില്‍ താഴെ

കേരളാ ബാങ്ക് രൂപീകരണത്തിന് ഹൈക്കോടതിയുടെ അനുമതി

ലയനത്തെ എതിർത്ത പ്രാഥമിക സംഘങ്ങളുടെ ഹർജികൾ തള്ളിയ കോടതി ലയനാനുമതി നൽകാൻ സഹകരണ റജിസ്ട്രാർക്ക് അനുവാദം നൽകി

Magistrate Deepa mohan, മജിസ്‌ട്രേറ്റ് ദീപ മോഹൻ, Advocates locked magistrate in court chamber, മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ പൂട്ടിയിട്ടു, Highcourt registers suo motu case, ഹൈക്കോടതി സ്വമേധയാ കേസെടുത്തു, Magistrate, മജിസ്‌ട്രേറ്റ്, Magistrate Court, മജിസ്‌ട്രേറ്റ് കോടതി, Chamber, ചേംബർ, Advocates, അഭിഭാഷകർ, Latest news, ലേറ്റസ്റ്റ് ന്യൂസ്, IE Malayalam, ഐഇ മലയാളം 

കൊച്ചി: കേരള ബാങ്ക് രൂപീകരണത്തിനുള്ള അവസാന കടമ്പയും നീങ്ങി. സംസ്ഥാന സഹകരണ ബാങ്കുമായി ജില്ലാ സഹകരണ ബാങ്കുകളുടെ ലയനത്തിന് ഹൈക്കോടതി അനുമതി നൽകി. ലയനത്തെ എതിർത്ത പ്രാഥമിക സംഘങ്ങളുടെ ഹർജികൾ തള്ളിയ കോടതി ലയനാനുമതി നൽകാൻ സഹകരണ റജിസ്ട്രാർക്ക് അനുവാദം നൽകി.

വ്യവസ്ഥകൾക്ക് വിധേയമായി കേരള ബാങ്ക് രൂപീകരണത്തിന് റിസർവ് ബാങ്ക് നേരത്തെ അനുമതി നൽകിയിരുന്നു. പ്രാഥമിക ബാങ്കുകൾ ലയനത്തെ എതിർത്തതോടെ ഇതൊഴികെ മറ്റു നടപടികളുമായി മുന്നോട്ടു പോവാൻ സർക്കാരിന് കോടതി അനുമതി നൽകുകയായിരുന്നു. സഹകരണ നിയമം അനുസരിച്ച് ബാങ്കുകളുടെ ലയനത്തിന് പൊതുയോഗത്തിന്റെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അനുമതി വേണം. സഹകരണ നിയമം ഭേദഗതി ചെയ്ത സർക്കാർ മൂന്നിൽ രണ്ട് ഭൂരിപക്ഷമെന്നത് കേവല ഭൂരിപക്ഷം എന്നാക്കി ചുരുക്കുകയായിരുന്നു.

Also Read: ഡിസംബർ മൂന്ന് വരെ കേരളത്തിൽ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

സർക്കാരിന്റെ സഹകരണ നിയമത്തിലെ ഭേദഗതി കോടതി ശരിവച്ചു. ബാങ്കുകളുടെ ലയനത്തെ ശരിവച്ച കോടതി സർക്കാർ നടപടി അനിവാര്യമാണന്ന് ഉത്തരവിൽ വിലയിരുത്തി. ആധുനിക കാലത്ത് വ്യവസായരംഗത്തെ വിജയ മാതൃക എന്നത് സംരഭത്തെ എങ്ങനെ രൂപകൽപ്പന ചെയ്യുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണെന്ന് കോടതി നിരീക്ഷിച്ചു.

വിപണി സമ്പദ് വ്യവസ്ഥയിൽ പരസ്പരാശ്രയത്വത്തിലൂടെയും സാങ്കേതിക രംഗത്തെ മാറ്റങ്ങളിലൂടെയും മാത്രമേ വിജയം കൈവരിക്കാനാകൂ. സഹകരണ മേഖലയുടെ നിലനിൽപ്പിനും സാമ്പത്തിക പുരോഗതിക്കും ലയനം അനിവാര്യമാണെന്ന് സർക്കാർ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

Also Read: അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കും പ്രസവ അവധി; പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചു

ലയനം കോടതി അംഗീകരിച്ചതോടെ സഹകരണ ബാങ്കിങ് മേഖലയിലെ ത്രിതല സംവിധാനം ഇല്ലാതായി. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ ബാങ്ക് എന്നതായിരുന്നു ലയനത്തിന് മുൻപുള്ള അവസ്ഥ. ലയനം നടപ്പാവുന്നതോടെ ജില്ലാ സഹകരണ ബാങ്കുകൾ ഇല്ലാതായി. സംസ്ഥാന സഹകരണ ബാങ്കും പ്രാഥമിക സഹകരണ ബാങ്കും എന്ന രീതിയിൽ ദ്വിതല സംവിധാനം നിലവിൽ വരും.

സംസ്ഥാനത്തെ ഒരു ജില്ലാ സഹകരണ ബാങ്കും നേരിട്ട് ലയനം ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നില്ല. പിരിച്ചുവിട്ട ജില്ലാ ബാങ്കുകളിലെ ചില മുൻ ഭാരവാഹികളും പ്രാഥമിക സഹകരണ ബാങ്കുകളുമാണ് ലയനത്തെ ചോദ്യം ചെയ്തത്. മലപ്പുറം ഒഴികെ സംസ്ഥാനത്തെ 13 ജില്ലാ സഹകരണ ബാങ്കുകൾ ലയനം അംഗീകരിച്ചാണ് കേരള ബാങ്കിന് ആർബിഐ അനുമതി നൽകിയിട്ടുള്ളത്.

മലപ്പുറം ബാങ്കിന്റെ ജനറൽ ബോഡി രണ്ടു വട്ടം ചേർന്നിട്ടും ലയന പ്രമേയം വോട്ടിനിട്ട് തള്ളുകയായിരുന്നു. ലയനം നിലവിൽ വരുന്നതോടെ ജില്ലാ ബാങ്കുകൾ ഇല്ലാതാവും. മലപ്പുറം ബാങ്കിന് പ്രാഥമിക സംഘമായി തുടരേണ്ടി വരും. അല്ലെങ്കിൽ മലപ്പുറം ബാങ്കിന്റെ കാര്യത്തിൽ സർക്കാർ പ്രത്യേക തീരുമാനം എടുക്കേണ്ടി വരും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court approves formation of kerala bank

Next Story
അൺഎയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകർക്കും പ്രസവ അവധി; പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചുpregnant, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com