കൊച്ചി: മന്ത്രി കെ.ടി.ജലീൽ ബന്ധു നിയമനം നടത്തിയെന്ന യുത്ത് ലീഗ് നേതാവിന്റെ ആരോപണം രാഷ്ട്രീയം മാത്രമാണെന്ന് ഹൈക്കോടതി. പി.കെ.ഫിറോസിനെതിരെ ഹൈക്കോടതി രൂക്ഷമായ വിമർശനങ്ങളാണ് നടത്തിയത്. ഫിറോസിന്റെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസ് നൽകിയ പരാതിയിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള കഴമ്പില്ലെന്നു വിജിലൻസ് കോടതിയെ അറിയിച്ചു. പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ് പറയുകയാണെങ്കിൽ ഉടൻ ഹൈക്കോടതിയിലേക്ക് ഓടി വരികയാണോ ചെയ്യേണ്ടതെന്ന് ഫിറോസിനോട് കോടതി ചോദിച്ചു.

Read Also: മകള്‍ ചരിത്രം രചിക്കുന്നത് കാണാന്‍ അവരെത്തി; താരമായി നിര്‍മ്മല സീതാരാമന്‍

ന്യൂനപക്ഷ ധനകാര്യ കോർപറേഷനിൽ ജനറൽ മാനേജരായി മന്ത്രി ബന്ധുവിനെ നിയമിച്ചതിൽ അഴിമതിയുണ്ടെന്നും മന്ത്രിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നുമായിരുന്നു ഫിറോസിന്റെ ആവശ്യം.

ബന്ധു നിയമന വിവാദത്തില്‍ കെ.ടി.ജലീലിനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാനുള്ള കഴമ്പില്ലെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഹർജിക്കാരന്‍ പറയുന്ന അദീബ് (മന്ത്രി കെ.ടി.ജലീലിന്റെ ബന്ധു) ഇപ്പോള്‍ സര്‍വീസില്‍ ഇല്ല. നിയമന കാലയളവില്‍ ഇദ്ദേഹം കൈപ്പറ്റിയ തുകയെല്ലാം സര്‍ക്കാരിലേക്ക് തിരിച്ചടച്ചിട്ടുണ്ട്. സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിക്കാത്ത സ്ഥിതിക്ക് മന്ത്രിക്ക് എതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാന്‍ കഴിയില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു.

സര്‍ക്കാര്‍ ഖജനാവിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന വിജിലന്‍സ് സത്യവാങ്മൂലം സമര്‍പ്പിച്ച സ്ഥിതിക്ക് ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോടതി ഹർജിക്കാരനെ ബോധിപ്പിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.