അപകീർത്തിക്കേസ്: പി.സി.ജോർജ് എംഎൽഎ വിചാരണ നേരിടണമെന്ന് കോടതി

യുവ അഭിഭാഷകയ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്റെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: അപകീർത്തിക്കേസിൽ പി.സി.ജോർജ് എംഎൽഎ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. സാമൂഹിക പ്രവർത്തകയായ യുവ അഭിഭാഷകയ്‌ക്കെതിരെ മോശം പരാമർശം നടത്തിയെന്ന കേസിൽ വിചാരണക്കോടതിയിലെ നടപടികൾ റദ്ദാക്കണമെന്ന ജോർജിന്റെ ആവശ്യം ഹൈക്കോടതി തള്ളി.

സഭാ നേതൃത്വത്തിനെതിരെ പരസ്യ നിലപാട് സ്വീകരിക്കാറുള്ള അഭിഭാഷകയ്‌ക്കെതിരെ ഒരു ഓൺലൈന് നൽകിയ അഭിമുഖത്തിലായിരുന്നു എംഎൽഎയുടെ വിവാദ പരാമർശങ്ങൾ. അഭിഭാഷക നൽകിയ സ്വകാര്യ പരാതിയിലാണ് ഈരാറ്റുപേട്ട കോടതി കേസെടുത്തത്.

Read Also: ഇങ്ങനെ പോയാൽ നിയമസഭ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടും; കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് നേതാക്കൾ, തമ്മിലടി രൂക്ഷം

ഓൺലൈൻ അഭിമുഖത്തിന്റെ പകർപ്പുകൾ പരിശോധിച്ച കോടതി ജോർജിന്റെ വാദങ്ങൾ തള്ളി. പരാതിയിൽ കഴമ്പുണ്ടെന്നും കോടതി വ്യക്തമാക്കി.

പരാതിക്കാരിയുടെ മൊഴിയും അഭിമുഖത്തിന്റെ പകർപ്പും പരിശോധിച്ച് പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ടെത്തിയാണ് വിചാരണക്കോടതി ജോർജിനെതിരെ കേസെടുത്തത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court against pc george mla

Next Story
ഇങ്ങനെ പോയാൽ നിയമസഭാ തിരഞ്ഞെടുപ്പിലും തിരിച്ചടി നേരിടും; കെപിസിസിയിൽ അഴിച്ചുപണി വേണമെന്ന് നേതാക്കൾ, തമ്മിലടി രൂക്ഷം
The moderation of comments is automated and not cleared manually by malayalam.indianexpress.com