കൊച്ചി: നിയമപ്രകാരം അല്ലാതെ ഓടുന്ന വാഹനങ്ങൾ നിരത്തിലിറങ്ങാൻ അനുവദിക്കരുതെന്ന് കേരള ഹൈക്കോടതി. അത്തരത്തിൽ ഓടുന്ന വാഹനം ആരുടേതായാലും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു. പൊതു ഗതാഗത വാഹനങ്ങളുടെ കാലപരിധി നീട്ടിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്ത് ആലുവ സ്വദേശി പി.ഡി.മാത്യു സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത് .

കോടതിയുടെ ജുറിസ്ഡിക്ഷൻ മാറിയപ്പോൾ സർക്കാർ ഉദ്യോഗസ്ഥർ അടക്കമുള്ള ഉന്നതർ വാഹനങ്ങളിൽ കർട്ടൻ ,സൺഗ്ലാസ് ,ഹോൺ എന്നിവ വിലക്കിയ ഉത്തരവ് ലംഘിച്ചെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകി. കേസിൽ ഗതാഗത കമ്മീഷ്ണറെ കോടതി സ്വമേധയാ കക്ഷിചേർത്തു.

അങ്കമാലിയിൽ നാല് പേർ മരിക്കാനിടയായ അപകടം ഉണ്ടാക്കിയ ബസ് ഈ മാസം ആദ്യവാരം കാലാവധി കഴിഞ്ഞതാണന്നും പുതുക്കാൻ വീണ്ടും അപേക്ഷ നൽകിയിരിക്കുകയാണന്നും ഹർജിക്കാർ ചുണ്ടിക്കാട്ടി. ഇക്കാര്യത്തിലടക്കം മറുപടി നൽകാൻ കോടതി സർക്കാരിന് നിർദേശം നൽകി. വാഹനങ്ങളുടെ കാലപരിധി 15 വർഷത്തിൽ നിന്ന് 20 ആക്കിയ സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.