Latest News

‘നിയമനത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ല’ കെ.കെ.ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം

പരാമർശങ്ങൾ നീക്കാൻ റിവ്യൂ പെറ്റിഷനുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു

Shailaja

കൊച്ചി: ബാലാവകാശ കമ്മിഷനിൽ അംഗങ്ങളെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യ, സാമൂഹ്യനീതി മന്ത്രി കെ.കെ.ശൈലജയ്ക്ക് വീണ്ടും ഹൈക്കോടതിയുടെ വിമർശനം. അംഗങ്ങളെ നിയമിച്ചതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് മന്ത്രിക്ക് ഒഴിയാനാവില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കിയ കോടതി ശൈലജയ്ക്കെതിരായ പരാമർശങ്ങൾ സ്റ്റേ ചെയ്യാൻ വിസമ്മതിച്ചു.

പരാമർശങ്ങൾ നീക്കാൻ റിവ്യൂ പെറ്റിഷനുമായി ഡിവിഷൻ ബെഞ്ചിനെ സമീപിക്കാനും സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. അംഗങ്ങളെ നിയമിച്ചതിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയാണെന്നും കോടതി പറഞ്ഞു. ക്രിമിനൽ കേസ് പ്രതികൾ പട്ടികയിൽ എങ്ങനെ വന്നുവെന്നും കോടതി ചോദിച്ചു.

ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ രാജി ആവശ്യപ്പെട്ട് തുടർച്ചയായ മൂന്നാം ദിവസവും നിയമസഭയിൽ പ്രതിപക്ഷ ബഹളം. രാവിലെ ചോദ്യോത്തരവേള ആരംഭിച്ചപ്പോഴാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്. സഭ ചേർന്നയുടൻ, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്ന പ്ളക്കാർഡുകളും ബാനറുകളും ഉയർത്തി പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയായിരുന്നു.

അഗംങ്ങളോട് ശാന്തരാവാൻ സ്‌പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല. തുടർന്ന് ബാനറുകളുമായി സഭയുടെ നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സ്വജനപക്ഷപാതം നടത്തിയ മന്ത്രി ശൈലജ രാജിവയ്ക്കുക എന്നെഴുതിയ ബാനറുകളുമായായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High court again criticizes health minister

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express