scorecardresearch

കളമശ്ശേരിയിൽ ഉപയോഗിച്ചത് നാടൻ ഐഇഡി ബോംബ്: ഡിജിപി

സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഡിജിപി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
kalamasseri blast | yahova mekhala meeting | kochi

സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹെബ് ഐപിഎസ് | ഫൊട്ടോ: എഎൻഐ

കൊച്ചി: കളമശ്ശേരിയിൽ നടന്നത് നാടൻ ഐഇഡി ബോംബ് സ്ഫോടനമാണെന്ന് സംസ്ഥാന പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് ഐപിഎസ് സ്ഥിരീകരിച്ചു. ആദ്യ സ്ഫോടനം നടന്നത് രാവിലെ 9.38ഓടെ ആണെന്നും, സോഷ്യൽ മീഡിയയിലൂടെ പ്രകോപനപരമായ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഇന്ന് തന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുമെന്നും ഡിജിപി അറിയിച്ചു.

Advertisment

"കളമശ്ശേരിയിലേത് ഐഇഡി (ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ആക്രമണമാണ്. മുതിർന്ന ഉദ്യോഗസ്ഥർ അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിന് പ്രത്യക സംഘത്തിന് രൂപം നൽകും. കുറ്റക്കാരെ കണ്ടെത്തി കർശന നടപടിയെടുക്കും. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്. ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല. അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ. ഇന്റലിജൻസ് വിവരം ഉണ്ടായിരുന്നില്ല. കേന്ദ്ര ഏജൻസികളോട് സംസാരിച്ചിട്ടില്ല. വിഷയത്തിൽ ആഭ്യന്തര മന്ത്രാലയവുമായി സംസാരിച്ചിട്ടില്ല. 36 പേർ ചികിത്സയിലാണ്," ഡിജിപി ഷെയ്ഖ് ദർവേശ് സാഹെബ് പറഞ്ഞു.

Kalamasseri Blast | Yahova mekhala meeting | Kochi
കളമശ്ശേരിയിലെ സാമ്ര കൺവെൻഷൻ സെന്ററിലെ സ്ഫോടന ശേഷമുള്ള ദൃശ്യങ്ങൾ

അതേസമയം, കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ സംസ്ഥാനവ്യാപകമായി കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് കേരള പൊലിസ്. എറണാകുളത്തും തൃശൂരും അതീവ ജാഗ്രത പുലർത്താനാണ് ഇൻ്റലിജൻസ് നിർദ്ദേശം. പ്രധാന റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കാനും ജില്ലാ പൊലിസ് മേധാവിമാർക്ക് സംസ്ഥാന പൊലിസ് മേധാവി നിർദ്ദേശം നൽകി.

കേരളത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും കളമശ്ശേരിയിലെത്തി. ക്രമസമാധാന ചുമതലയുള്ള എഡിജിപി അജിത് കുമാർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. ഇന്റലിജൻസ് എഡിജിപിയും സ്ഥലത്തെത്തും. എൻഐഎയും പ്രാഥമിക അന്വേഷണം ആരംഭിച്ചു. സംസ്ഥാനത്താകെ പരിശോധന നടത്താനും നിർദ്ദേശം നൽകി. കേന്ദ്ര അന്വേഷണ സംഘങ്ങളും സ്ഥലത്തേക്ക് തിരിച്ചു.

Advertisment

ഫയർ ഫോഴ്സ് അടക്കമുള്ള റെസ്ക്യൂ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. ഏത് തരത്തിലുള്ള സ്ഫോടനമാണ് നടന്നതെന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷമേ പറയാനാകൂയെന്നാണ് മുഖ്യമന്ത്രിയടക്കമുള്ള ആളുകൾ പ്രതികരിച്ചത്. അന്വേഷണത്തിന് ശേഷം മാത്രമേ എന്തെങ്കിലും പറയാൻ സാധിക്കൂവെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. എല്ലാ തരത്തിലുമുള്ള ഇടപെടൽ സർക്കാർ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Blast Kochi Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: