Latest News

അതീവ ജാഗ്രത ആറ് ജില്ലകളിൽ; അറുതിയില്ലാത്ത ആശങ്ക

കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: സംസ്ഥാനത്ത് ആറ് ജില്ലകളിൽ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്തതും സമ്പർക്ക രോഗബാധിതർ വർധിക്കുന്നതുമായ ജില്ലകളിലാണ് അതീവ ജാഗ്രത വേണ്ടതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടൽ. പാലക്കാട്, മലപ്പുറം, കാെല്ലം, തൃശൂർ, കണ്ണൂർ, തിരുവനന്തപുരം ജില്ലകളാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ഈ ജില്ലകളിലെ കണ്ടെയ്‌ൻമെന്റ് സോണുകളിൽ കടുത്ത നിയന്ത്രണം തുടരും. ജനങ്ങൾ ജാഗ്രത പാലിക്കണം.

ഇന്ന് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക്‌ഡൗണ്‍ ഇല്ല. ഞായറാഴ്‌ചകളിലെ സമ്പൂർണ ലോക്ക്‌ഡൗണ്‍ നീക്കിയതായി ഇന്നലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. സാധാരണ ദിവസത്തേതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് സര്‍ക്കാര്‍ അനുമതിയുണ്ട്. പരീക്ഷ കണക്കിലെടുത്ത് കഴിഞ്ഞ ഞായറാഴ്‌ചയും നിയന്ത്രണങ്ങൾ ഒഴിവാക്കിയിരുന്നു. ഇന്ന് മദ്യശാലകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നാലായിരം കടന്നു

കേരളത്തിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 4,000 കടന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച ദിവസം ഇന്നലെയാണ്. 195 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്.  1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ ആകെ കോവിഡ് കേസുകൾ 4,047 ആയി.

Read Also: ലോകത്ത് ഒരു കോടിയിലേറെ കോവിഡ് രോഗികൾ; വിറങ്ങലിച്ച് ലാേകരാജ്യങ്ങൾ

മലപ്പുറം ജില്ലയിൽ മാത്രം 47 പേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ കോവിഡ് സ്ഥിരീകരിച്ചവരിൽ 15 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായതെന്നതും ആശങ്കാജനകമാണ്. ജൂൺ ആദ്യവാരത്തിലായിരുന്നു സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം നൂറിലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ കഴിഞ്ഞ ഒൻപത് ദിവസമായി പ്രതിദിനം നൂറിലധികം പേർക്ക് കോവിഡ് സ്ഥിരീകരിക്കുന്നു. ഇനിയുള്ള ദിവസങ്ങളിലും സ്ഥിതി രൂക്ഷമായി തുടരാമെന്നാണ് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും മുന്നറിയിപ്പ് നൽകിയത്.

മുന്നറിയിപ്പ്

നിലവിലെ സ്ഥിതിയിൽ സംസ്ഥാനത്ത് ഓഗസ്റ്റ് അവസാനത്തോടെ നിരവധി കോവിഡ് ബാധിതരുണ്ടാവാമെന്നാണ് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യാഴാഴ്‌ച പറഞ്ഞിരുന്നു. സംസ്ഥാനത്ത് ഏതു നിമിഷവും സമൂഹവ്യാപനം നടന്നേക്കാമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്തെ രോഗികളുടെ എണ്ണം 12,000 ആകുമെന്നാണ് മുന്നറിയിപ്പ്. ജൂൺ 20 നാണ് സംസ്ഥാനത്തെ രോഗികളുടെ എണ്ണം 3,000 കടന്നത്. പിന്നീട് വെറും ഏഴ് ദിവസം കൊണ്ട് രോഗികളുടെ എണ്ണം നാലായിരത്തിലേക്ക് എത്തി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: High alert in 6 districts kerala covid death toll

Next Story
ടീച്ചർ ഉറങ്ങാറുണ്ടോ, മഞ്ജു എന്നോട് ചോദിച്ചു; കെ.കെ ശൈലജ പറയുന്നുKK Shailaja, കെ.കെ.ശെെലജ, Mammootty, മമ്മൂട്ടി, Manju Warrier, മഞ്ജു വാരിയർ, Mammootty and KK Shailaja, Covid, കോവിഡ്, IE Malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com