scorecardresearch

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറ്റില്ല; സമഗ്ര സിനിമാനയം ഉടൻ: സജി ചെറിയാൻ: Video, Varthamanam Podcast

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിക്കുന്ന വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിലാണ് മന്ത്രി സജി ചെറിയാൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്

ഇന്ത്യൻ എക്‌സ്പ്രസ് ഡെപ്യൂട്ടി എഡിറ്റർ ലിസ് മാത്യു അവതരിപ്പിക്കുന്ന വർത്തമാനം പോഡ്കാസ്റ്റ് പരിപാടിയിലാണ് മന്ത്രി സജി ചെറിയാൻ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്

author-image
WebDesk
New Update
Saji Cherian in Varthamanam

Saji Cherian in Varthamanam Podcast

Saji Cherian in Varthamanam Podcast: ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് മന്ത്രി സർക്കാരിന് മുന്നിൽ ചില തടസ്സങ്ങളുണ്ടെന്ന് സാംസ്‌കാരിക-ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇന്ത്യൻ എക്‌സ്പ്രസ് മലയാളം പോഡ്കാസ്റ്റ് പരിപാടി വർത്തമാനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സമഗ്ര സിനിമാനയം വരുന്ന മാസത്തിൽ തന്നെ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment

"ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പൂർണരൂപം പുറത്തുവിടുന്നതിന് നിരവധി തടസ്സങ്ങളുണ്ട്. റിപ്പോർട്ട് പുറത്തുവിടാൻ പാടില്ലെന്ന് അത് തയ്യാറാക്കിയ ഹേമാകമ്മിറ്റി തന്നെ രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുപുറമേ റിപ്പോർട്ട് പുറത്തുവിടരുതെന്ന് വിവരാവകാശ കമ്മീഷന്റെ ഉത്തരവും നിലനിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ല. എന്നാൽ ഹൈക്കോടതിയിൽ റിപ്പോർട്ടിന്റെ പൂർണരൂപം സമർപ്പിച്ചിട്ടുണ്ട്"- സജി ചെറിയാൻ വ്യക്തമാക്കി. 

Also Read:സമാനതകളില്ലാത്ത പ്രതിസന്ധിയുണ്ട്; എന്തിനെയും കേരളം അതിജീവിക്കും: കെഎൻ ബാലഗോപാൽ

ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. സമ്പൂർണ സിനിമാ നയം സർക്കാർ രൂപവത്കരിച്ചു. ഷൂട്ടിംങ് സെറ്റുകളിൽ സേവന വേതന വ്യവസ്ഥ നടപ്പാക്കൽ, സ്ത്രീകളുടെ സുരക്ഷ എന്നീ കാര്യങ്ങൾക്ക്് മുൻഗണന നൽകിയാണ് സിനിമാ നയം രൂപവത്കരിച്ചത്. ഇത് ഒരുമാസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു. 

Advertisment

സിനിമയിൽ എല്ലാവർക്കും ഒരുപോലെ ശമ്പളം നൽകാൻ കഴിയില്ലായെന്നത് വസ്തുതയാണ്. സൂപ്പർ താരങ്ങളുടെ ശമ്പളം പുതുമുഖങ്ങൾക്ക് ലഭിക്കണമെന്നില്ല. എന്നാൽ സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കും കലാകാരൻമാർക്കും മാന്യമായ ശമ്പളം ഉറപ്പാക്കണം. ഇത് നിയമനിർമാണ് വഴി മാത്രമേ സാധിക്കു. ഇതിനാണ് സിനിമാനയമെന്നും സജി ചെറിയാൻ വ്യക്തമാക്കി. 

ശബരിമലയിൽ രാഷ്ട്രീയക്കളി

ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നാണ് സിപിഎമ്മിന്റെയും സർക്കാരിന്റെയും നിലപാടെന്നും സജി ചെറിയാൻ പറഞ്ഞു. ഹൈക്കോടതി ആവശ്യപ്പെട്ട എല്ലാ കാര്യങ്ങളും സർക്കാർ ചെയ്തുകൊടുത്തു. കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. തെറ്റ് ചെയ്തവരെ സർക്കാർ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. 

Also Read:ക്രിസ്ത്യാനികൾ കേരള കോൺഗ്രസിനൊപ്പം, സവർണ ഹിന്ദു വോട്ടുകൾ ബിജെപിക്ക്, ലീഗിന്റെ പിന്തുണയില്ലാതെ കോൺഗ്രസ് പൂജ്യമാണ്; വെള്ളാപ്പള്ളി നടേശൻ

പ്രതിപക്ഷ പ്രതിഷേധങ്ങളെയും മന്ത്രി രൂക്ഷമായി വിമർശിച്ചു. ശബരിമല വിഷയത്തിൽ പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. ശബരിമലയെ രാഷ്്ട്രീയായുധമാക്കാനാണ പ്രതിപക്ഷം ശ്രമിക്കുന്നത്. ഹിന്ദുമത വിശ്വാസികളെ ഇടയിൽ പുകമറ സൃഷ്ടിച്ച് അതലൂടെ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ശബരിമലയ്ക്ക് വേണ്ടി എക്കാലവും വാദിക്കുന്നത് ഇടതുപക്ഷ സർക്കാരാണെന്നും മന്ത്രി പറഞ്ഞു. 

എൻഎസ്എസിനെ എന്തിന് എതിർക്കണം ?

എല്ലാ സാമൂദായിക സംഘടനകളെയും ഒപ്പം നിർത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. മതം, സമുദായം എന്നിവയെല്ലാം പാർലമെന്റെറി ജനാധിപത്യത്തിൽ ഒരു യാഥാർഥ്യമാണ്. ഈ യാഥാർഥ്യങ്ങളെ അംഗീകരിച്ച് അവരുമായി ചേർന്നുപോകുന്ന രാഷ്ട്രീയം സിപിഎമ്മിന പറ്റില്ലെന്ന് പറയുന്നതിലെ യുക്തി എന്താണെന്നും സജി ചെറിയാൻ ചോദിച്ചു.

മന്നത്ത് പത്മനാഭൻ സാമൂഹിക പരിഷ്‌കർത്താവാണെന്നും എക്കാലവും എൻഎസ്എസിനെ സിപിഎം എന്തിന് എതിർക്കണമെന്നും സജിചെറിയാൻ ചോദിച്ചു. കമ്മ്യൂണിസ്റ്റ് സർക്കാരിനെതിരെ പണ്ട് വിമോചന സമരം നടത്തിയപ്പോൾ അന്ന് എതിർത്തരുന്നു. അതിന്റെ പേരിൽ എക്കാലും എതിർക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

Also Read:സിപിഎമ്മല്ല കോൺഗ്രസ്; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി അനിവാര്യം: രമേശ് ചെന്നിത്തല

താൻ മാതാ അമൃതാനന്ദമയിയെ കണ്ടത് രാഷ്ട്രീയത്തിൽ വെള്ളം ചേർക്കലല്ലെന്നും മന്ത്രി പറഞ്ഞു. മാതാ അമൃതാനന്ദമയി എന്നത് ഒരു വസ്തുതയാണെന്നും സർക്കാരാണ് ആദരവ് നൽകിയതെന്നും മന്ത്രി പറഞ്ഞു. വിശ്വാസസംരക്ഷണത്തിനാണ് എക്കാലത്തും ഇടതുപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിചേർത്തു.

യുഎസ് തീരുവയെ മത്സ്യമേഖല മറികടക്കും

ട്രംപിന്റെ ഉപരോധം സംസ്ഥാനത്തെ മത്സ്യകയറ്റുമതിയെ ഗുരുതരമായി ബാധിച്ചെന്നും എന്നാൽ ഇതിനെ മറികടക്കാൻ ആവശ്യമായ എല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. അമേരിക്കയിലേക്കുള്ള കയറ്റുമതി നിലച്ചതോടെ മറ്റ് രാജ്യങ്ങളിൽ കയറ്റുമതി വർധിപ്പിക്കുന്നതിനുള്ള സാധ്യതകൾ തേടി. 19 യൂറോപ്യൻ രാജ്യങ്ങളിലെ അബാസിഡർമാരുടെ യോഗം സർക്കാർ വിളിച്ചുചേർത്തിരുന്നു. ഈ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. ഇതിലൂടെ ഒരുപരിധി വരെ യുഎസ് ഉപരോധം മറികടക്കാൻ കഴിയും. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

കൊച്ചി തീരത്ത് മുങ്ങിയ എം.എസ്.സി എൽസ 3 ചരക്കുകപ്പലുമായി ബന്ധപ്പെട്ട  എല്ലാ രേഖകളും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും  മന്ത്രി വ്യക്തമാക്കി. മറിച്ചുള്ള പ്രചാരണങ്ങൾ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 

ജി സുധാകരനെ ആരും മാറ്റിനിർത്തിയിട്ടില്ല

മുതിർന്ന നേതാവ് ജി.സുധാകരനെ താനുൾപ്പടെ ആരും പാർട്ടിയിൽ നിന്ന് മാറ്റിനിർത്തിയിട്ടില്ലെന്നും പ്രായത്തിന്റെ മാനദണ്ഡപ്രകാരമാണ് പദവികളിൽ നിന്ന് ഒഴിഞ്ഞതെന്നും സജി ചെറിയാൻ പറഞ്ഞു. ജി.സുധാകരനെ പോലെ എല്ലാ ജില്ലകളിൽ നിന്നും പാർട്ടിയുടെ മുതിർന്ന നേതാക്കൾ പ്രായത്തിന്റെ മാനദണ്ഡപ്രകാരം പദവികൾ ഒഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില വിഷയങ്ങളിൽ സുധാകരൻ പണ്ട് മുതലേ നിലപാടുകൾ വെട്ടിതുറന്ന് പറയുന്ന ആളാണ്. പാർട്ടി ആശയങ്ങളിൽ ഒരിക്കലും വെള്ളം ചേർക്കുന്നവരല്ല തങ്ങളെന്നും മന്ത്രി വ്യക്തമാക്കി. താനുൾപ്പടെ ആര് പോയാലും സിപിഎമ്മിന് ഒന്നും സംഭവിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.

Read More:പച്ചവെള്ളത്തിന് തീപിടിക്കുന്ന വർഗീയത കേരളത്തിലുണ്ട്; വിഡി സതീശൻ

Ldf Government Saji Cherian

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: