scorecardresearch

'നീര്‍നോവില്‍' തഴുകി റെയില്‍വെയും മഹാരാഷ്ട്രയും; 10​ ലക്ഷം ലിറ്റർ വെള്ളവുമായി ട്രെയിന്‍ കേരളത്തിലേക്ക്

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെെകോർത്ത് ദക്ഷിണ റെയിൽവേ

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കെെകോർത്ത് ദക്ഷിണ റെയിൽവേ

author-image
WebDesk
New Update
'നീര്‍നോവില്‍' തഴുകി റെയില്‍വെയും മഹാരാഷ്ട്രയും; 10​ ലക്ഷം ലിറ്റർ വെള്ളവുമായി ട്രെയിന്‍ കേരളത്തിലേക്ക്

ചെന്നൈ: പ്രളയക്കെടുതിയിൽ കുടിവെള്ളം കിട്ടാതെ വിഷമിക്കുന്ന കേരളത്തിലെ പ്രളയബാധിത സ്ഥലങ്ങളിലേക്ക് കുടിവെള്ളമെത്തിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമാവുകയാണ് റെയിൽവേ. ഏഴു വാഗണുകൾ നിറയെ വെള്ളം നിറച്ച ടാങ്കുകളുമായി ഈറോഡ് ജംങ്ഷനിൽ നിന്നും പുറപ്പെട്ട സ്പെഷ്യൽ വാട്ടർ ട്രെയിൻ കേരളത്തിലെത്തി. ഡിണ്ടിഗൽ, മധുര, തിരുനെൽവേലി വഴി തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ 2.8 ലക്ഷം ലിറ്റർ വെള്ളമാണ് ഉള്ളത്.

Advertisment

ഇതുകൂടാതെ, തമിഴ്നാടിലെ പാലൂർ പ്ലാന്റിൽ നിന്നും 15000 വാട്ടർ ബോട്ടിൽ ബോക്സുകൾ റെയിൽവേ ഇന്നലെ കേരളത്തിലെത്തിച്ചിരുന്നു. രണ്ടു ട്രെയിനുകളിലായിട്ടാണ് ഈ ബോക്സുകൾ എത്തിച്ചത്. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായ പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഈ വെള്ളക്കുപ്പികൾ വിതരണം ചെയ്തിട്ടുണ്ട്.

ഐആർസിടിസി റെയിൽനീർ പാറശാല പ്ലാന്റിൽ നിന്നും കുടിവെള്ള ബോട്ടിലുകൾ അടങ്ങിയ 10,000 ബോക്സുകൾ കൂടി കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ അധികൃതർ.

publive-image

കൂടുതൽ വെള്ളവുമായി മഹാരാഷ്ട്രയിൽ നിന്നും ഒരു വാട്ടർ ട്രെയിൻ കൂടി കേരളത്തിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഏഴു ലിറ്റർ വെള്ളമാണ് മഹാരാഷ്ട്ര കേരളത്തിന് വാഗ്ദാനം ചെയ്തിരിക്കുന്നത്. അതിന്റെ ആദ്യഘട്ടത്തിൽ പറഞ്ഞ വെള്ളമാണ് ഇന്ന് പൂനെെയിൽ നിന്നും കേരളത്തിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

Advertisment

publive-image

publive-image

publive-image

Kerala Floods Southern Railway Water

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: