തിരുവനന്തപുരം: ഇരു ചക്രവാഹനങ്ങളിലെ യാത്രക്കാർ ഹെൽമറ്റ് വയ്‌ക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നെങ്കിലും ഇത്രനാൾ ഹെൽമറ്റ് വേട്ട കർശനമായിരുന്നില്ല. ജനങ്ങൾക്കിടയിൽ ബോധവത്‌കരണം നടത്തുന്നതിനാണ് പൊലീസ് ഇതുവരെ പ്രാധാന്യം നൽകിയിരുന്നത്. എന്നാൽ, നാളെ മുതൽ ഹെൽമറ്റ് വേട്ട സംസ്ഥാനത്ത് കർശനമാക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.

Read Also: കല്യാണ വീട്ടിൽ എല്ലാവരേയും പൊട്ടിച്ചിരിപ്പിച്ച ‘ആചാരലംഘനം’; ചിരിയടക്കാതെ വധു

ഇരുചക്രവാഹനം ഓടിക്കുന്ന വ്യക്‌തിക്കൊപ്പം യാത്രക്കാരും നാളെ മുതൽ കർശനമായി ഹെൽമറ്റ് ധരിക്കണം. ഹെൽമറ്റ് ധരിക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കനത്ത പിഴയാണ് ഇവർക്ക് ചുമത്തുക. സംസ്ഥാനത്തുടനീളം ഹെൽമറ്റ് വേട്ട കർശനമാക്കും.

Read Also: Bigg Boss Malayalam 2: നന്നായാൽ നിനക്ക് കൊള്ളാം; ഫുക്രുവിന്റെ ‘ഇരുത്തിപ്പൊരിച്ച്’ ലാലേട്ടൻ

അതേസമയം, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പിടികൂടാൻ ഓപ്പറേഷൻ ഹെഡ് ഗിയർ എന്ന പരിപാടിയുമായി തിരുവനന്തപുരം സിറ്റി പൊലീസ് രംഗത്തെത്തിയിട്ടുണ്ട്. ബോധവത്ക്കരണം നടത്തിയിട്ടും പിൻസീറ്റിലെ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നാളെ മുതൽ 30 ദിവസത്തേക്ക് പ്രത്യേക പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.