scorecardresearch

പിന്‍സീറ്റിലും ഹെല്‍മറ്റ് നിര്‍ബന്ധം; സാവകാശം അനുവദിക്കാതെ ഹൈക്കോടതി

സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി

kerala news, കേരള വാർത്തകൾ, kerala news live, kerala news live today, കേരള ഇന്നത്തെ വാർത്തകൾ, kerala news live updates, kerala news today, kerala news today in malayalam, കേരള ലേറ്റസ്റ്റ് വാർത്തകൾ, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam, ഐഇ മലയാളം

കൊച്ചി: സംസ്ഥാനത്ത് ഇരുചക്രവാഹനങ്ങളിലെ പിന്‍ സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് ഉടന്‍ നടപ്പാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഡിംസംബര്‍ ഒന്നുവരെ സര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേന്ദ്ര നിയമം നടപ്പാക്കുന്നതില്‍ സാവകാരം അനുവദിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ സിംഗിള്‍ ബഞ്ചുത്തരവിനെതിരായ അപ്പീല്‍ പിന്‍വലിക്കുന്നതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ആവശ്യം അനുവദിച്ചു കൊണ്ടാണ് കോടതിയുടെ ഉത്തരവ്.

ഹെല്‍മറ്റ് നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് തയാറാണന്നും ഉടന്‍ നടപ്പാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളും കോടതി നല്‍കി. ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതായി പൊതു ജനങ്ങളെ അറിയിക്കണം. ദൃശ്യമാധ്യമങ്ങളിലടക്കം വ്യാപക പരസ്യം നല്‍കണം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാനും കോടതി നിര്‍ദേശിച്ചു. സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചതോടെ ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് വീണ്ടും പ്രാബല്യത്തിലായി.

Read Also: ഒരു ദിവസം ഞങ്ങള്‍ ബിജെപിയെ പിഴുതെറിയും: ശിവസേന

പിന്‍സീറ്റ് യാത്രികര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കി 2015ല്‍ സിംഗിള്‍ ബഞ്ച് ഉത്തരവിറക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചത്. പിന്‍സീറ്റ് യാത്രികര്‍ക്ക് ഇളവ് നല്‍കാന്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമം സംസ്ഥാന സര്‍ക്കാര്‍ ഭേദഗതി ചെയ്തിരുന്നു. കേന്ദ്ര മോട്ടോര്‍ വാഹനനിയമത്തിലെ പുതിയ ഭേദഗതിയും സംസ്ഥാന സര്‍ക്കാരിന്റെ ഭേദഗതിയും പൊരുത്തപ്പെടുന്നില്ലെന്ന് നിരീക്ഷിച്ച കോടതി കേന്ദ്ര നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് അറിയിക്കാന്‍ ഉത്തരവിട്ടു. തീരുമാനം 19 ന് അറിയിച്ചില്ലെങ്കില്‍ ഉത്തരവു പുറപ്പെടുവിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. തുടര്‍ന്നാണ് സര്‍ക്കാര്‍ അപ്പീല്‍ പിന്‍വലിച്ചത്.

ഈ വര്‍ഷം ഓഗസ്റ്റ് ഒൻപതിനാണ് പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം നിയമ ഭേദഗതി കൊണ്ടുവന്നത്. ഭേദഗതി പ്രകാരം നാല് വയസില്‍ താഴെയുള്ളവര്‍ക്കും സിഖുകാര്‍ക്കും മാത്രമാണ് ഇളവുള്ളത്.

Read Also: ശബരിമല: കെഎസ്ആര്‍ടിസിയിൽ താൽക്കാലിക ഡ്രൈവർമാരെ നിയമിക്കാന്‍ അനുമതി

ഹെൽമറ്റ് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് 2015ൽ കൊച്ചി പള്ളുരുത്തി സ്വദേശി ടി.യു.രവീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഹെൽമറ്റ് നിർബന്ധമാക്കിയത്. ഇതേ തുടർന്നാണ് സർക്കാർ കേന്ദ്ര മോട്ടോർ വാഹന നിയമം ഭേദഗതി ചെയ്ത് ഇളവ് അനുവദിച്ചു. സിംഗിൾ ബഞ്ചുത്തരവിനെതിരെ ഹൈക്കോടതിയിൽ
അപ്പീൽ നൽകുകയായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Helmet compulsory for back seat high court verdict

Best of Express