കൊച്ചി: നെടുമ്പാശേരിയില്‍ അപകടത്തില്‍പ്പെട്ട കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ സുരക്ഷിത അകലത്തിലേക്ക് മാറ്റിയതിനെ തുടര്‍ന്ന് താത്കാലികമായി അടച്ചിട്ട റണ്‍വേ തുറന്നു. നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്
പരിശീലന പറക്കലിന് തയാറെടുക്കുന്നതിനിടെ ഹെലികോപ്റ്റര്‍ തെന്നിമാറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഹെലികോപ്റ്ററില്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്, ഒരാള്‍ക്ക് പരുക്കേറ്റതായാണ് ലഭിക്കുന്ന വിവരം.
റണ്‍വെയ്ക്ക് പുറത്ത് ഏകദേശം അഞ്ച് കിലോ മീറ്റര്‍ അകലെ വച്ചാണ് അപകടം ഉണ്ടായത്. പ്രസ്തുത സാഹചര്യത്തില്‍ റണ്‍വെ താത്കാലികമായി അടച്ചിരിക്കുകയാണ്. ഹെലികോപ്റ്റര്‍ നീക്കിയതിന് ശേഷമായിരിക്കും റണ്‍വെ തുറക്കുക. വിമാനഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടേക്കും.