Rain Live Updates: കൊച്ചി:അറബിക്കടലില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദം ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു. കളക്ടർമാരോടും ജാഗ്രത തുടരാൻ ദുരന്ത നിവാരണ സേന നിർദ്ദേശിച്ചു.

കടൽ പ്രക്ഷുബ്ദമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യബന്ധന തൊഴിലാളികൾ കടലിൽ പോകരുതെന്ന നിർദ്ദേശമുണ്ട്. ​ ക​ന​ത്ത​ ​മ​ഴ​യും​ ​പ്ര​ള​യ​സാ​ധ്യ​ത​യും​ ​ക​ണ​ക്കി​ലെ​ടു​ത്ത് ​ജ​ല​വി​ഭ​വ​ ​വ​കു​പ്പി​ന്റെ​ 16​ ​അ​ണ​ക്കെ​ട്ടു​ക​ളു​ൾ​പ്പെ​ടെ​ ​സം​സ്ഥാ​ന​ത്തെ​ 42​ ​ഡാ​മു​ക​ൾ​ ​തു​റ​ന്നു.​ ​​പെ​രി​യാ​റി​ലെ​ ​ഭൂ​ത​ത്താ​ൻ​കെ​ട്ടും​ ​തി​രു​വ​ന​ന്ത​പു​രം,​ ​പ​ത്ത​നം​തി​ട്ട,​ ​തൃ​ശൂ​ർ,​ ​കോ​ട്ട​യം​ ​ജി​ല്ല​ക​ളി​ലെ​ ​എ​ല്ലാ​ ​ഡാ​മു​ക​ളും​ ​തു​റ​ന്നി​ട്ടു​ണ്ട്.

ഇടുക്കി ചെറുതോണി അണക്കെട്ട് ഇന്നലെ തുറന്നിരുന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടറാണ് തുറന്നത്. സെക്കന്റിൽ 50 ഘനമീറ്റർ ജലം പുറത്തേക്കൊഴുക്കുന്നത്. ഇടമലയാർ, പമ്പ ഡാമുകൾ തുറന്നെങ്കിലും ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതിനാൽ വെള്ളം പുറത്തേക്ക് ഒഴുകുന്നില്ല.

അഞ്ച് ജില്ലകളിൽ അതീവജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്), മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എല്ലാ ജില്ലാ കളക്ടർമാർക്ക് ജാഗ്രത നിർദ്ദേശം, ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും

Live Updates:
7.18 pm: ന്യൂനമര്‍ദ്ദം കേരളതീരത്തു നിന്നും ഗതിമാറി ഒമാന്‍ ലക്ഷ്യമാക്കി നീങ്ങി തുടങ്ങി. ലുബ്‌നു ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിക്കുമെന്ന് കരുതുന്ന ന്യൂനമര്‍ദ്ദമാണ് അറബിക്കടലില്‍ ലക്ഷദ്വീപിനരികിലൂടെ ഒമാന്‍ തീരത്തേക്ക് നീങ്ങുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങിയതിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മഴ കുറയുന്നു.

ഉച്ചയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പുറപ്പെടുവിച്ച അറിയിപ്പ് പ്രകാരം ന്യൂനമര്‍ദ്ദം കൂടുതല്‍ കരുത്ത് നേടി തീവ്രന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. ലക്ഷദ്വീപിലെ മിനിക്കോയ് ദ്വീപിന് 960 കി.മീ വടക്ക് പടിഞ്ഞാറും, ഒമാനിലെ സലാലയ്ക്ക് 1336 കിമീ കിഴക്കുമായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്.

തിങ്കളാഴ്ച്ച രാവിലെ എട്ട് മണിയോടെ ഇത് അതിതീവ്രന്യൂനമര്‍ദ്ദമായും ചുഴലിക്കാറ്റായും മാറും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. കാറ്റിന്റെ വേഗത മണിക്കൂറില്‍ 70 കിമീയ്ക്ക് മുകളിലായാല്‍ ന്യൂനമര്‍ദ്ദത്തെ ചുഴലിക്കാറ്റായി കേന്ദ്രകാലാവസ്ഥാ നിരീക്ഷവിഭാഗം പ്രഖ്യാപിക്കും.

4.00 pm:

3.21 pm: ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ അടച്ചു. സംസ്ഥാനത്ത് മഴ കുറയുന്ന സാഹചര്യത്തിലാണ് ഷട്ടര്‍ അടച്ചത്. കൂടാതെ അഞ്ച് ജില്ലകളിലെ ഓറഞ്ച് അലര്‍ട്ടും പിന്‍വലിച്ചു. ഇനി അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മാത്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളാതീരത്ത് നിന്ന് അകലുന്ന കൊണ്ടാണ് മഴ കുറഞ്ഞത്. ഇടുക്കി അണക്കെട്ടിന്റെ ഷട്ടര്‍ അടക്കുന്നതിനോടൊപ്പം തന്നെ മറ്റ് 12 ഡാമുകളിലെ ഷട്ടറും അടക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതേസമയം, തിരുവനന്തപുരം, കൊല്ലം അടക്കമുളള ജില്ലകളിലെ പല ഭാഗങ്ങളിലും ഇന്ന് മഴ ഉണ്ടായിരുന്നു.

09.45 AM: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2387.16 അടിയായി, മുല്ലപ്പെരിയാർ അണക്കെട്ടിൽ 132.80 ആണ് ജലനിരപ്പ്

09.30 AM: ഇടുക്കി കുമിളിയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു, ഗവ: ട്രൈബൽ സ്കൂളിൽ ആരംഭിച്ച ക്യാമ്പിൽ 15 കുടുംബങ്ങൾ

09.15 AM:

09.00 AM: സംസ്ഥാനത്ത് ഇന്ന് 12 മുതൽ 20 സെന്റി മീറ്റർ വരെ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

08.45 AM: ഇടുക്കി കുമിളിയിൽ ഇന്നലെ ഉരുൾപ്പൊട്ടി, പ്രദേശത്ത് കനത്ത മഴയാണ് കവിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.

08.30 AM: അഞ്ച് ജില്ലകളിൽ അതീവജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്), മലപ്പുറം, ഇടുക്കി, വയനാട്, പാലക്കാട്, പത്തനംതിട്ട ജില്ലകളിലാണ് ഓറഞ്ച് അലർട്ട്

08.00 AM:എല്ലാ ജില്ലാ കളക്ടർമാർക്ക് ജാഗ്രത നിർദ്ദേശം, ജില്ലകളിൽ കൺട്രോൾ റൂമുകൾ പ്രവർത്തിക്കും

07.30 AM: ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തര സാഹചര്യം നേരിടാന്‍ സെക്രട്ടേറിയറ്റില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പ്രത്യേക സെല്‍ രൂപീകരിച്ചു.

07.00 AM: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമര്‍ദ്ദമായി മാറി. ഇന്ന് രാത്രിയോടെ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

9.34 pm: ഐ.എം.ഡി ആദ്യത്തെ ചുഴലിക്കാറ്റ് ബുള്ളറ്റിന്‍ പുറപ്പെടുവിച്ചു. ഇതേതുടര്‍ന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡി.എം.ഡി കെ.എസ്.ഡി.എം.എ., എന്‍.ഡി.ആര്‍.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി പ്രത്യേക കോര്‍ഡിനേഷന്‍ സെല്‍ ആരംഭിച്ചു. സെല്‍ രാത്രിയിലും സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കും.

9.15 pm: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറായി രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതിശക്തമായി 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാന്‍ സാദ്ധ്യത. എന്നാല്‍ ചുഴലിക്കാറ്റ് ഭീഷണി കേരളാ തീരത്ത് നിന്നും അകന്നുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് നല്‍കുന്ന സൂചന. ഇത് ഒമാന്‍, യെമന്‍ തീരത്തേക്ക് നിങ്ങുമെന്നാണ് സൂചന. അതേസമയം, നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ ലഭിക്കും. ദുരന്തനിവാരണ അതോറിറ്റി,ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ ഉള്‍പ്പെടുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സെല്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

7.00 pm: മിനിക്കോയിക്ക് 730 കിലോമീറ്റർ വടക്കുപടിഞ്ഞാറായി ന്യൂനമർദം അതിശക്തമായി. 24 മണിക്കൂറിനകം ചുഴലിക്കാറ്റായി മാറാനാണു സാധ്യത.

6.30 pm: നാളെയും മറ്റന്നാളും സംസ്ഥാനത്തു ശക്തമായ മഴ ലഭിക്കും

5.20 pm: ഇടുക്കി, മലപ്പുറം ജില്ലകളിൽ റെഡ് അലർട്ട് പിൻവലിച്ചെങ്കിലും ഓറഞ്ച് അലർട്ട് തുടരും

5.00 pm: കൂടുതൽ ശക്തി പ്രാപിച്ച ന്യൂനമർദ്ദം വടക്ക് പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്നു.

4.30 pm: ഉച്ചയോടെ തന്നെ മഴമേഘങ്ങൾ പലയിടത്തും സ്ഥാനം പിടിച്ചിരുന്നു

4.15 pm: കൊച്ചിയിൽ പെയ്ത മഴ

4.10 pm: തിരുവന്തപുരം കൊല്ലം ജില്ലകളിലും മഴ

4.00 pm: സംസ്ഥാനത്ത് മഴ ശക്തം. കൊച്ചിയിൽ ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ തുടങ്ങിയ മഴ ഏകദേശം ഒരു മണിക്കൂറുകളോളം നീണ്ടുനിന്നു.

12.40 pm: ഇടുക്കി, മലപ്പുറം ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു

11.30 am:

11.10 am: അണക്കെട്ടു തുറക്കുന്നതു സംബന്ധിച്ച് ആശയക്കുഴപ്പം നിലവില്ലെന്നു ഇടുക്കി കലക്ടർ കെ. ജീവൻബാബു. വൈദ്യുതി മന്ത്രി, കെഎസ്ഇബി ചെയർമാൻ എന്നിവരുമായി ആശയവിനിമയം നടത്തിയ ശേഷം മാത്രമാണു അണക്കെട്ടു തുറന്നത്. എത്ര സമയം വരെ ഷട്ടർ ഉയർത്തുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാനാകില്ല, ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കെഎസ്ഇബിയാണ്.

11.00 am: ഇടുക്കി ഡാം തുറന്നു, സെക്കന്റിൽ 50 ഘനമീറ്റർ ജലം പുറത്തേക്ക്

10.15 am: ഇടുക്കി ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ മുന്നോരുക്കങ്ങളും പൂർത്തിയായെന്ന് വൈദ്യുതി മന്ത്രി എംഎം മണി

10.00 am: ഇടുക്കി അണക്കെട്ടിന്റെ ഒരു ഷട്ടറാകും തുറക്കുക. സെക്കന്റിൽ 50 ഘനയടി വെള്ളം പുറത്തേക്കൊഴുകും

9.30 am: കേരളതീരത്തുനിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ അറബിക്കടലിൽ ലക്ഷദ്വീപിനും മാലദ്വീപിനുമിടയിൽ ന്യൂനമർദം രൂപം കൊണ്ടു. ഇന്നു രാവിലെയോടെ തീവ്രവും വൈകിട്ടോടെ അതിതീവ്രവുമാകുന്ന ന്യൂനമർദം രാത്രി ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.

8.00 am: ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ കെഎസ്ഇബിക്കെതിരെ റോഷി അഗസ്റ്റിൻ എംഎൽഎ.

8.00 am: ഇടുക്കി അണക്കെട്ട് രാവിലെ 11 മണിക്ക് തുറക്കും

9.00 pm: തോട്ടപ്പള്ളി സ്പില്‍വേയുടെ 32 ഷട്ടറുകള്‍ ഇന്ന് രാത്രി തന്നെ ഉയര്‍ത്തും. നാളെ ഉച്ചയോടെ മുഴുവന്‍ ഷട്ടറകളും ഉയര്‍ത്താനാണ് തീരുമാനം. ഷട്ടറിന് താഴെയാണ് ജലനിരപ്പ്. മഴ ശക്തമാവുകയാണെങ്കില്‍ വെള്ളം പുറത്തേക്ക് ഒഴുകട്ടെയന്ന മുന്‍ കരുതലിന്റെ ഭാഗമായാണ് തീരുമാനം.

8.25 pm: ഇടുക്കി ഡാം തുറക്കുന്നതിന് മുന്നോടിയായുള്ള അവലോകന യോഗം ഇന്ന് കളക്ടറേറ്റില്‍ ചേര്‍ന്നു. ഡാം തുറന്നുവിടുന്നതിന് മുന്നോടിയായി വിവിധ പ്രദേശങ്ങളില്‍ മതിയായ മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇടുക്കി കളക്ടര്‍ കെ ജീവന്‍ബാബു, എംപി ജോയ്സ് ജോര്‍ജ്, ഇടുക്കി എസ് പി കെബി വേണുഗോപാല്‍, ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍, പീരുമേട് എംഎല്‍എ ഇ എസ് ബിജിമോള്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു

7.45 pm:കക്കയം ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ ഒരു അടിയോളമാണ് ഉയര്‍ത്തിയത്. ജലനിരപ്പ് ഇനിയും ഉയരുകയാണെങ്കില്‍ പെരുവണ്ണാമുഴി ഡാമില്‍ നിന്നും ജലം പുറത്തേക്ക് വിടുന്നതും വര്‍ധിപ്പിക്കും. കക്കയത്തു നിന്നും കരിയാത്തന്‍പാറ വഴി പെരുവണ്ണാമുഴിയിലേക്കാണ് വെള്ളം എത്തുന്നത്.

7.35 pm:ഇടുക്കി ഡാം നാളെ രാവിലെ ആറ് മണിയ്ക്ക് തുറക്കും. ഒരു ഷട്ടര്‍ ഉയര്‍ത്തി 50 ക്യുമെക്‌സ് വെള്ളം പുറത്തേക്ക് വിടും. രാവിലെ പത്ത് മണിയ്ക്ക് കളക്ടറുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.

6.16 pm: തൃശൂർ ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രഖ്യാപിച്ചിരുന്ന അവധി പിന്‍വലിച്ചതായി കളക്ടർ ടി വി അനുപമ. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പുതുക്കിയ മുന്നറിയിപ്പ് അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് കളക്ടർ ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

5.50 pm: ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഞായറാഴ്ച റെഡ് അലര്‍ട്ട്

5.30 pm: ലക്ഷദ്വീപിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം നാളെ രാവിലെയോടെ അതിതീവ്രമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. വരുന്ന 36 മണിക്കൂര്‍ അതീവജാഗ്രത പുലര്‍ത്താനാണ് നിര്‍ദേശം

5.20 pm: അതിശക്തമായ മഴ മുന്നറിയിപ്പിനെത്തുടർന്ന് ബാണാസുര അണക്കെട്ട് തുറന്നു

4.50 pm: കൊല്ലം തീരത്തേക്ക് എത്തിക്കൊണ്ടിരിക്കുന്ന ബോട്ടുകൾ സുരക്ഷിതമായി തീരത്തേക്ക് എത്തിക്കാൻ നേവിയുടെ സഹായം തേടി

4.35 pm: മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്. കൊല്ലത്തുനിന്നും പോയ 96 മത്സ്യബന്ധന ബോട്ടുകൾ തിരികെ എത്തിയിട്ടില്ല

4.20 pm: ഇടുക്കി, മലപ്പുറം ജില്ലകളിൽ മറ്റന്നാൾ റെഡ് അലർട്ട്

4.10 pm: മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

3.55 pm: സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കിയ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ സുരക്ഷാനടപടികള്‍ ശക്തമാക്കിയതായി എറണാകുളം ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അറിയിച്ചു

3.45 pm: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചതിനെ തുടർന്ന് ആലുവ താലൂക്കിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു

3.35 pm: ഇടുക്കി അണക്കെട്ട് ഇന്ന് തുറക്കാനുളള തീരുമാനം മരവിപ്പിച്ചു. ഇന്നു നാലു മണിക്ക് തുറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.

3.25 pm: നാളെയും മറ്റന്നാളും സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്രെ മുന്നറിയിപ്പ്. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഞായറാഴ്ച അതിശക്തമായ മഴ പെയ്തേക്കും. ചൊവ്വാഴ്ച വരെ മഴ തുടരും.

3.15 pm: ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ നിന്നും വെളളം ഒഴുക്കിവിടാനുളള തീരുമാനം കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പുകൾ പരിശോധിച്ച് വൈകുന്നേരം ചേരുന്ന കെഎസ്ഇബി യോഗത്തിൽ കൈക്കൊളളും.

3.00 pm: കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ കോഴിക്കോട് , പുനലൂർ മേഖലകളിൽ യഥാക്രമം 67 മില്ലി മീറ്ററും 72 മില്ലിമീറ്ററും മഴ പെയ്തു.

2.50 pm: ചെറുതോണി അണക്കെട്ട് തുറക്കുന്ന സാഹചര്യത്തിൽ ചെറുതോണി ടൗൺ മുതൽ പെരിയാറിൻ്റെ തീരത്തുള്ളവർ അതീവ ജാഗ്രത പുലർത്തേണ്ടതാണ്.

ഡാം തുറക്കുന്ന സാഹചര്യത്തിൽ പെരിയാറിൽ മീൻ പിടിക്കുന്നതിനും, കുളിക്കുന്നതിനും, നീന്തുന്നതിനും, സെൽഫി എടുക്കുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു.

2.45 pm: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. കാറ്റിന് 50 കിലോമീറ്റർ വരെ വേഗമുണ്ട്. ഇത് ചുഴലിക്കാറ്റായേക്കുമെന്നാണ് കരുതപ്പെടുന്നത്. വടക്കു പടിഞ്ഞാറൻ ദിശയിലേക്കാണ് കാറ്റ് മുന്നേറുന്നത്.

2.35 pm: മൂവാറ്റുപുഴ ജലസേചന പദ്ധതിയുടെ ഭാഗമായ മലങ്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി 40 സെന്റിമീറ്റർ വീതം.

2.30 pm: എറണാകുളത്ത് ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അവസാനിച്ചു. മഴയുമായി ബന്ധപ്പെട്ടാണ് അവലോകന യോഗം ചേർന്നത്.

2.15 pm: ആലുവ  താലൂക്ക് പരിധിയിലെ മുഴുവൻ വില്ലേജ് ഓഫീസർമാർക്കും നാലിനു രാത്രി തന്നെ ജാഗ്രത നിർദ്ദേശം നൽകിയിരുന്നു. ഇന്നലെ രാവിലെ എട്ടിനു ഓഫീസിലെത്താനുമുള്ള നിർദ്ദേശങ്ങളാണ് കൈമാറിയത്. ക്യാമ്പുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ സ്ഥാപന മേധാവികളെ കണ്ട് അറിയിപ്പുകൾ നൽകാനും നിർദ്ദേശം നൽകി. താലൂക്കിലെ കൺട്രോൾ റൂം നമ്പർ 0484 2624052.

2.00 pm: ആലുവ താലൂക്കുതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ സേവനമാണ് ഇവിടെയുള്ളത്. നിലവിൽ രണ്ടു ജീവനക്കാർ രാത്രി കാല സേവനത്തിനുണ്ട്. വേണ്ടിവന്നാൽ കൂടുതൽ ജീവനക്കാരെ നിയമിക്കും.

12.30 pm: തൃശ്ശൂരിൽ ചിമ്മിണി അണക്കെട്ട് തുറന്നു. പത്തനംതിട്ടയിൽ മൂഴിയാർ അണക്കെട്ടും തുറന്നിട്ടുണ്ട്…

12.00 noon: ഇടുക്കി ജില്ല കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ തുറക്കാൻ തീരുമാനിച്ചു. മധ്യഭാഗത്തെ ഷട്ടറാകും തുറക്കുക. കെഎസ്ഇബി വിഭാഗം ഷട്ടർ തുറക്കാമെന്ന് നിലപാടെടുത്തതോടെയാണിത്. മഴ കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

10.40 am: നീണ്ടകരയിൽ നിന്ന് പോയ മത്സ്യത്തൊഴിലാളികളെ കുറിച്ച് ആശങ്ക വേണ്ടെന്ന് കേരള ഫീഷറീസ് വകുപ്പ്. മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം സാഹചര്യങ്ങളെ നേരിടാൻ സാറ്റലൈറ്റ് ഫോൺ നൽകുമെന്നും ഫിഷറീസ് വകുപ്പ് വ്യക്തമാക്കി.

10.30 am: ഇടുക്കി അണക്കെട്ടിൽ 2377.77 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിൽ 135 അടിയായി ജലനിരപ്പ് ഉയർന്നു. ഇടുക്കിയിൽ അവലോകന യോഗം ആരംഭിച്ചിട്ടില്ല.

10.10 am: തെന്മല പരപ്പാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ അഞ്ച് സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്.

9.20 am: ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ട് തുറന്ന് വെളളം പുറത്തേക്ക് വിടാൻ തീരുമാനിച്ചു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് അണക്കെട്ടുകളും തുറക്കും. ഈ സാഹചര്യത്തിൽ പമ്പ നദിയുടെ തീരത്തുളളവർ സൂക്ഷിക്കണം.

9.00 am: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയർന്നു. മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്ന സാഹചര്യത്തിൽ ഇടുക്കി അണക്കെട്ട് തുറക്കും.

8.50 am: കൊച്ചിയിൽ നിന്ന് പോയ 600 ബോട്ടുകളിൽ 300 എണ്ണം മടങ്ങിയെത്തി. 300 എണ്ണം മടങ്ങിയെത്താനുണ്ട്. നീണ്ടകരയിൽ നിന്ന് പോയ നൂറോളം ബോട്ടുകളുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

8.35 am: കോഴിക്കോട് കക്കയം ഡാം ഷട്ടറുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം

8.20 am: ഇടുക്കി അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ച് ഇന്ന് രാവിലെ 10 ന് കലക്ടറേറ്റിൽ നടക്കുന്ന യോഗത്തിൽ തീരുമാനമെടുക്കും. ചൊവ്വാഴ്ച രാവിലെ 2387.66 അടിയായിരുന്നു ജലനിരപ്പ്. സംഭരണിയിൽ ഇപ്പോൾ 83 ശതമാനം വെള്ളമുണ്ട്. 2403 അടിയാണു അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

8.10 am: കോഴിക്കോട് ഇന്നലെ രാത്രി കനത്ത മഴയാണ് പെയ്തത്. മൂന്ന് മണിക്കൂർ കൊണ്ട് 9.91 മില്ലിലിറ്റർ മഴ ലഭിച്ചതായി സ്കൈമെറ്റ് വ്യക്തമാക്കുന്നു. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെളളം കയറി.

8.00 am: കൊല്ലത്ത് ഇന്നലെ രാത്രിയുണ്ടായ മഴയിലും ഇടിമിന്നലിലും കനത്ത നഷ്ടം. വീടുകളുടെ ചുവരുകൾ വിണ്ടുകീറിയതായി റിപ്പോർട്ടുണ്ട്.

7.50 am: പൊന്മുടിയിൽ അണക്കെട്ട് തുറക്കും.

7.30 am: ഇടുക്കിയിൽ മാട്ടുപ്പെട്ടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും തുറന്നിട്ടുണ്ട്. ഇത് അൽപ്പം കൂടി ഉയർത്തി 5000 ക്യുമിക്സ് ജലം പുറത്തേക്ക് ഒഴുക്കും.

7.00 am: ഇടുക്കി അണക്കെട്ട് തുറക്കാനുള്ള മുന്നൊരുക്കങ്ങൾ കെഎസ്ഇബി തുടങ്ങി. ചെറുതോണി അണക്കെട്ടിൽ കൺട്രോൾ റൂം ഇന്നുമുതൽ പ്രവർത്തനം തുടങ്ങും. അണക്കെട്ടിന്റെ ഷട്ടറുകളിലൂടെ സെക്കൻഡിൽ 50000 ലീറ്റർ വെള്ളം പുറത്തേക്കൊഴുക്കാനാണു ആലോചന. അഞ്ചു ഷട്ടറുകളുള്ള ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ മാത്രം 40 സെന്റീമീറ്റർ ഉയർത്താനാണു നീക്കം. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ മറ്റു ഷട്ടറുകളും ഉയർത്തും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook