കൊച്ചി: കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ അടുത്ത നാല് ദിവസത്തിനിടെ അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സെപ്തംബർ 30 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ശക്തമായ മഴ പെയ്യുമെന്ന് അദ്ദേഹം വിശദീകരിച്ചു.

സെപ്റ്റംബർ 27 ന് ഏഴ് മുതൽ 11 സെന്റിമീറ്റർ വരെയോ, 12 മുതൽ 20 സെ.മി വരെയോ 24 മണിക്കൂറിൽ മഴ ലഭിക്കും. 28, 29, 30 തീയതികളിൽ ഏഴ് മുതൽ 11 സെന്റിമീറ്റർ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സെപ്തംബർ 27 ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും സെപ്തംബർ 28 ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. സെപ്റ്റംബർ 29 ന് ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും, സെപ്റ്റംബർ 30 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , കോഴിക്കോട് എന്നീ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഈ ദിവസങ്ങളിൽ കേരളത്തിൽ 64.4 മുതൽ 124.4 മി. മീ വരെ ശക്തമായ മഴക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ തുടരുവാന്‍ സാധ്യതയുണ്ട്. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

മലയോര മേഘലയിലെ താലൂക്ക് കണ്ട്രോള്‍റൂമുകള്‍ 24 മണിക്കുറും പ്രവര്‍ത്തിപ്പിക്കും. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതും, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതുമായ താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് ക്യാമ്പിനായി സ്ജ്ജമ്മാക്കും.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി ഏഴ് മുതൽ രാവിലെ ഏഴ് മണി വരെ മലയോര മേഖലയിലേക്കുള്ള യാത്ര നിയന്ത്രിക്കാൻ പൊലീസിന് നിർദ്ദേശം നൽകും. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താൻ പാടില്ല. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം എന്ന് ജനങ്ങളോട് ആഹ്വാനം ചെയ്യുക. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെറെ നമ്പര്‍ 1077 അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.