തിരുവനന്തപുരം : സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കാറ്റും കോളും ഉരുള്‍പൊട്ടലും വ്യാപകമായതിനാല്‍  കേരളത്തിലെ എട്ട് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അതാത് ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,ഇടുക്കി, എറണാകുളം, തൃശൂർ എന്നീ ജില്ലകൾക്കാണ് അവധി പ്രഖ്യാപിച്ചിട്ടുളളത്. പ്രൊഫഷണൽ കോളജുകൾ​ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.   ഇതേ സമയം കേരളസർവ്വകലാശാല നടത്താനിരുന്ന തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ 21 ലേയ്ക്ക് മാറ്റി. ആരോഗ്യ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന തിയറി പരീക്ഷകളും മാറ്റിവച്ചു. തിയതി പിന്നീട് അറിയിക്കുമെന്നാണ് നിലവിലുളള അറിയിപ്പ്.

നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള  മറ്റ്  സർവ്വകലാശാലകളുടെ  പരീക്ഷകൾക്കും ഐടിഐ കൗൺസലിങ്ങിനും അവധി ബാധകമല്ല.

കനത്ത മഴയിൽ ഇരുന്നൂറിലേറെ വീടുകൾ സംസ്ഥാനൊത്താട്ടാകെ തകർന്നതായാണ് പ്രാഥമിക വിവരം തീരമേഖലയിലും മലയോരമേഖലയിലും കനത്ത നാശനഷ്ടമാണ് മഴ സൃഷ്ടിച്ചിട്ടുളളത്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് (7 pm to 7 am) മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കുകവാൻ  ശ്രദ്ധിക്കണമെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു.

ബീച്ചുകളില്‍ കടലില്‍ ഇറങ്ങാതിരിക്കുവാന്‍ ശ്രദ്ധിക്കണം.
പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കുവാന്‍  ശ്രദ്ധിക്കണം

മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട് എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനനങ്ങള്‍ നിര്‍ത്താതിരിക്കുക,  മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക്‌ ചെയ്യാതിരിക്കുക എന്നീ കാര്യങ്ങൾ ശ്രദ്ധിക്കണം.
പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ അല്ലാതെയുള്ളവര്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവ ബാധിച്ച സ്ഥലങ്ങളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കുക

ഈ മാസം 17 വരെ അതിശക്തമായ മഴ ലഭിക്കും എന്ന അറിയിപ്പിന്‍റെ വെളിച്ചത്തില്‍, ഈ മുന്നറിയിപ്പ് ശ്രദ്ധയോടെ കണക്കാക്കണം. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍, ശക്തമായ മഴ പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്ക് കാരണമാകാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.