ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. 7 മുതല്‍ 12 സെന്‍റീമീറ്റര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

സെപ്തംബര്‍ 28ന് വടക്കന്‍ കേരളത്തിലും കേരളത്തിന്റെ തീരപ്രദേശങ്ങളിലും ശക്തമായ മഴ ലഭിക്കും. 29നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കുന്നതോടെയാണ് കേരളത്തില്‍ മഴ വീണ്ടും ശക്തമാകുക.
ജൂൺ മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ തെക്കുപടിഞ്ഞാറൻ കാലവർഷമെന്ന് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ