തിരുവനന്തപുരം: വരും ദിവസങ്ങളിൽ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മെയ് 25 മുതൽ 30 വരെ കേരളത്തിന്റെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.

25 ന് ഒന്നോ രണ്ടോ ഇടങ്ങളിൽ 7 മുതൽ 11 സെന്റിമീറ്റർവരെ മഴ ലഭിക്കും. 26-ാം തീയതി 12 മുതൽ 20 സെന്റിമീറ്റർവരെ ലഭിക്കും. 27 നും 28 നും 29 നും കേരളത്തിലെ ഒന്നോ രണ്ടോ ഇടങ്ങളിൽ അതിശക്തമായ മഴ പെയ്തേക്കും. 30 ന് ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലും മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

കന്യാകുമാരിക്ക് താഴെ അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും രണ്ട് അന്തരീക്ഷ ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ടെന്നും ഇതാണ് അതിശക്തമായ മഴയ്ക്ക് കാരണമാവുന്നതെന്നുമാണ് വിവരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ