കേരള തീരത്ത് അതിശക്തമായ കാറ്റിനു സാധ്യത; ഞായറാഴ്‌ച വരെ മഴ തുടരും

അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു

weather, weather forecast today, weather today, today weather, cyclone amphan, cyclone amphan latest news,cyclone amphan today update, cyclone amphan rains, cyclone amphan oisha, cyclone amphan west bengal, cyclone amphan kolkata, cyclone amphan tamil nadu, cyclone amphan andhra pradesh, cyclone amphan rains, cyclone amphan weather, cyclone amphan latest news, cyclone amphan odisha, odisha rains

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്. ഞായറാഴ്‌ച വരെ കേരളത്തിൽ മഴ തുടരുമെന്നാണ് കേന്ദ്ര കലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. എന്നാൽ, ഇന്ന് സംസ്ഥാനത്തെവിടെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസവും കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. ഏഴ് മുതൽ 11 സെന്റിമീറ്റർ മഴ വരെയാണ് അടുത്ത 24 മണിക്കൂറിൽ പ്രതീക്ഷിക്കുന്നത്.

ശക്തമായ കാറ്റിനു സാധ്യത

ഇന്ന് കേരള, കർണാടക തീരത്ത് ശക്തമായ കാറ്റിനു സാധ്യത. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. മോശം കാലാവസ്ഥയായതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്.

Read Also: നീരജ് മറുപടി നൽകണം; ‘അമ്മ’യ്‌ക്ക് ‘ഫെഫ്‌ക’യുടെ കത്ത്

യെല്ലോ അലർട്ട്

2020 ജൂൺ 20: ആലപ്പുഴ, കോട്ടയം ,ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് .

2020 ജൂൺ 21: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാലവർഷം സജീവമായിരിക്കുകയാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും ലക്ഷദ്വീപിലും ശക്തമായ മഴയാണ് ഇന്നലെ ലഭിച്ചത്. കാസർഗോഡ് ജില്ലയിലെ കുഡുലുവിലാണ് ഇന്നലെ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത്, 6 സെന്റിമീറ്റർ. കണ്ണൂരിൽ നാലും വടകര, ഇരിക്കൂർ, തളിപറമ്പ് മാഹി എന്നിവിടങ്ങളിൽ മൂന്ന് സെന്റിമീറ്റർ വീതവും മഴ ലഭിച്ചു. വരും ദിവസങ്ങളിലും കേരളത്തിൽ സമാനമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain yellow alert kerala weather news

Next Story
സമ്പർക്കം വഴി 14 കാരന് കോവിഡ്: കണ്ണൂർ നഗരത്തിൽ അടച്ചുപൂട്ടൽ
The moderation of comments is automated and not cleared manually by malayalam.indianexpress.com