സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ഞായറാഴ്‌ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു

Kerala weather, കാലാവസ്ഥ, Kerala weather report, 2020 june 25, weather today, rain today, കേരളത്തിലെ കാലാവസ്ഥ, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather
Mumbai Rains( Thane ) on Thursday : Isolated parts of Mumbai are likely to experience heavy rainfall in the next two hours, the Indian Meteorological Department (IMD) announced on Thursday. Despite the onset of the monsoon on June 14, the city is yet to receive widespread rainfall. Express Photo By Deepak Joshi, 18th June 2020, Thane.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തിപ്പെടുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഞായറാഴ്‌ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കാൻ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ഇങ്ങനെ:

ജൂലൈ 17 : മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.

ജൂലൈ 18 : ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.

ജൂലൈ 19 : ഇടുക്കി, കണ്ണൂർ, കാസർഗോഡ്.

Read Also: ഇന്ന് കർക്കടകം ഒന്ന്; ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഇല്ല

കേരളത്തിലും മാഹിയിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 45 മുതൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റും വീശിയടിക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മത്സ്യത്തൊളിലാളികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. ജൂലൈ 16, 17, 18, 19 തീയതികളിൽ കേരളത്തിലും മാഹിയിലും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ വസിക്കുന്നവർ, നദിക്കരകളിൽ താമസിക്കുന്നവർ തുടങ്ങിയവർ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം.

Web Title: Heavy rain yellow alert kerala weather

Next Story
ഇന്ന് കർക്കടകം ഒന്ന്; ക്ഷേത്രങ്ങളിൽ രാമായണ പാരായണം ഇല്ലkarkadaka vavu, കർക്കടക വാവ്, what is karkidaka vavu, what is karkadaka vavu, ബലിതർപ്പണം, കർക്കിടക വാവ്, പിതൃസ്മരണ, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com