തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കനത്ത മഴ. പല ജില്ലകളിലും ഇടിയോടും മിന്നലോടും കൂടി കനത്ത മഴയാണ് പെയ്യുന്നത്. മലപ്പുറത്ത് കനത്ത മഴയില്‍ മരം കടപുഴകി വീണ് മൂന്ന് പേര്‍ മരിച്ചു. മലപ്പുറം ജില്ലയിലെ നിലമ്പൂരിന് സമീപം പുളക്കപ്പാറ ആദിവാസി കോളനിയിലാണ് മരം കടപുഴകി വീണത്. ആറ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളനിയിലെ ക്ഷേത്ര ഉത്സവത്തിനിടെയാണ് മരം കടപുഴകി വീണത്.

സംസ്ഥാനത്ത് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശൂര്‍, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Read More: കനത്ത മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പുറമേ തെക്ക് കിഴക്കൻ‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോടെ ഒരു ന്യൂന മര്‍ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.