ട്രാക്കിലേക്ക് മരം വീണു; ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ജനശതാബ്ദിയടക്കം രണ്ട് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.

kottayam,കോട്ടയം, suicide,ആത്മഹത്യ, train, ട്രെയിന്‍,pallikathod,പള്ളിക്കത്തോട്, malottu, മൂലാട്, couple, ie malayalam,

ആലപ്പുഴ: തുറവൂരിനും വയലാറിനും ഇടയില്‍ ട്രാക്കിലേക്ക് മരം വീണതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു. ജനശതാബ്ദിയടക്കം രണ്ട് തീവണ്ടികള്‍ കോട്ടയം വഴി തിരിച്ചുവിട്ടു.

തീരദേശ റെയില്‍പാതയിലൂടെയുള്ള ജനശതാബ്ദി എക്‌സ്പ്രസ്, കൊച്ചുവേളി ബെംഗളൂരു എക്‌സ്പ്രസ് എന്നിവ കോട്ടയം വഴി തിരിച്ചുവിട്ടു. വയലാര്‍ റെയില്‍വേ സ്റ്റേഷന്റെ സമീപത്തും പട്ടണക്കാട്, കോതകുളങ്ങര എന്നിവിടങ്ങളിലുമാണ് മരം വീണത്.

വൈകുന്നേരം പെയ്ത മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റാണ് മരങ്ങള്‍ കടപുഴകാന്‍ ഇടയാക്കിയത്. റെയില്‍വേയുടെ ഇലക്ട്രിക്കല്‍ ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എറണാകുളംകായംകുളം, കായംകുളം എറണാകുളം പാസഞ്ചറുകള്‍ റദ്ദാക്കി. എറണാകുളത്ത് നിന്നുള്ള സംഘമെത്തി മരം മുറിച്ചു മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

അതേസമയം, ചിറയന്‍കീഴിന് സമീപം മരം ട്രെയിനിന്റെ ഓവര്‍ഹെഡില്‍ വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-കൊല്ലം റൂട്ടില്‍ ട്രെയിനുകള്‍ മൂന്ന് മണിക്കൂര്‍ വൈകി. കോഴിക്കോട് പാലക്കുളത്തും റെയില്‍വെ ട്രാക്കില്‍ മരം വീണ് മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അര മണിക്കൂറോളം പിടിച്ചിട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain trains delayed in alapuzha route285000

Next Story
തിരുവനന്തപുരം-കാസര്‍ഗോഡ് യാത്ര നാലു മണിക്കൂറില്‍; ‘കേരള റെയില്‍’ പാതയ്ക്ക് മന്ത്രിസഭയുടെ അനുമതി
The moderation of comments is automated and not cleared manually by malayalam.indianexpress.com