Latest News

ശക്തമായ മഴ തുടരും; ഇന്ന് 12 ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്

12-ാം തിയതി വരെ മഴ ശക്തമായി തന്നെ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Rain , Monsoon, Umbrella, മഴ , Iemalayalam, EXPRESS PHOTO BY PRAVEEN KHANNA

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ ഇന്നും തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ഇതിന് പുറമെ 12 ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 09-07-2021 : ഇടുക്കി
  • 10-07-2021 : ഇടുക്കി, കണ്ണൂർ
  • 11-07-2021 : കോഴിക്കോട്, വയനാട്
  • 12-07-2021 : കണ്ണൂർ

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

  • 09-07-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
  • 10-07-2021: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.
  • 11-07-2021: എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കണ്ണൂർ, കാസർഗോഡ്.
  • 12-07-2021: മലപ്പുറം, കോഴിക്കോട്, വയനാട്, കാസർഗോഡ്.

ജൂലൈ 12 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിനു പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റും ഇടി മിന്നലും ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണ് മുന്നറിയിപ്പ്.

മാലിദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 60 കി.മീ വേഗതയില്‍ വരെ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് മുതല്‍ 12-ാം തിയതി വരെ കന്യാകുമാരി – മാലിദ്വീപ് – ഗൾഫ് ഓഫ് മാന്നാർ എന്നീ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

മധ്യ, തെക്കൻ ബംഗാൾ ഉൾക്കടൽ, ആന്ധ്ര-തമിഴ്‌നാട് തീരങ്ങൾ, ആൻഡമാൻ കടൽ, തെക്ക് പടിഞ്ഞാറൻ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിലും സമാന കാലവാസ്ഥയായിരിക്കും.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain to continue in kerala yellow alert in 12 districts

Next Story
സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്; തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുംAKG Centre
The moderation of comments is automated and not cleared manually by malayalam.indianexpress.com