തിരുവനന്തപുരം: കേരളത്തില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ഓഗസ്റ്റ് ഒന്‍പത്-വെള്ളി) അവധി. പന്ത്രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇതുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, തൃശൂര്‍, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, മലപ്പുറം, വയനാട്, പാലക്കാട്, കാസർകോഡ് ജില്ലകളിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കണ്ണൂര്‍, കാലിക്കറ്റ് സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എംജി സർവകലാശാലയും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. നാളെ നടത്താനിരുന്ന പിഎസ്​സി പരീക്ഷകള്‍ 30-ലേക്കു മാറ്റി.

Read Also: Kerala Rain Today Live: വെള്ളിയാഴ്ച നാലിടത്ത് റെഡ് അലര്‍ട്ട്; മലബാര്‍ മേഖലയില്‍ മഴ ശക്തം

നാളെ (വെള്ളിയാഴ്ച) നാല് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം,തൃശൂര്‍,പാലക്കാട് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട്.

Read Also: ജാഗ്രത! അലേര്‍ട്ട് പ്രഖ്യാപിച്ച ദിവസങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കൻ കേരളത്തിൽ ശക്തമായ മഴയെ തുടര്‍ന്ന് പുഴകള്‍ കരകവിഞ്ഞ് ഒഴുകുകയാണ്. സംസ്ഥാനത്ത് വ്യാപകമായി ഉരുൾ പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പെരിയാറിൽ ജലനിരപ്പ് ഉയർന്നു. ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി. എറണാകുളം ജില്ലയിൽ ജില്ലാ ഭരണകൂടം ക്യാമ്പുകളും കൺട്രോൾ റൂമുകളും തുറന്നു.

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. മലബാര്‍ മേഖലയിലാണ് മഴ കൂടുതല്‍ ദുരിതം വിതച്ചിരിക്കുന്നത്. ഇടുക്കിയില്‍ ശക്തമായ മഴയ്‌ക്കൊപ്പം ഉരുള്‍പ്പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. ഇടുക്കിയില്‍ മണ്ണിടിച്ചിലില്‍ ഒന്നര വയസുകാരി മരിച്ചു. മഞ്ചുശ്രീയാണ് എന്ന കുട്ടി മരിച്ചു. കുമാര്‍-മഞ്ജു ദമ്പതികളുടെ മകളാണ്. മാതാപിതാക്കള്‍ മാസ് എസ്റ്റേറ്റ് ജീവനക്കാരാണ്. ഇടുക്കിയിൽ പലയിടത്തും ഉരുൾപ്പൊട്ടലുണ്ടായി. ഏലപ്പാറ, കട്ടപ്പന എന്നിവിടങ്ങളിലാണ് ഉരുൾപ്പൊട്ടിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.