മ​ല​പ്പു​റം: ക​ന​ത്ത​മ​ഴ​യി​ല്‍ മ​രം​വീ​ണ് മ​ല​പ്പു​റം നി​ല​മ്പൂ​രി​ല്‍ മൂ​ന്നു പേ​ർ മ​രി​ച്ചു. അ​പ​ക​ട​ത്തി​ൽ ഏ​ഴു​പേ​ര്‍​ക്ക് പ​രു​ക്കേ​റ്റു. പൂ​ള​യ്ക്ക​പ്പാ​റ കോ​ള​നി​യി​ലെ വെ​ള്ള​ക​ന്‍, പാ​ട്ട​ക്ക​രി​മ്പ് കോ​ള​നി​യി​ലെ ചാ​ത്തി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. നെ​ല്ലി​ക്കു​ത്ത് ആ​ദി​വാ​സി ഉ​ല്‍​സ​വ​ത്തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. തെ​ക്ക​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ള്ളു​ന്ന ന്യു​ന​മ​ർ​ദ്ദം ചു​ഴ​ലി​ക്കാ​റ്റാ​യി രൂ​പ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് നാ​ലു ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തൊ ട്ടാ​കെ​യും ഈ ​ജി​ല്ല​ക​ളി​ൽ പ്ര​ത്യേ​കി​ച്ചും ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്നാ​ണു മു​ന്ന​റി​യി​പ്പ്.

ദ​ക്ഷി​ണ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ തെ​ക്ക് കി​ഴ​ക്ക​ൻ ശ്രീ​ല​ങ്ക​യോ​ടു ചേ​ർ​ന്നു​ള്ള സ​മു​ദ്ര ഭാ​ഗ​ത്താ​ണ് ന്യൂ​ന​മ​ർ​ദം രൂ​പം കൊ​ള്ളു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച​യോ​ടു കൂ​ടി ന്യൂ​ന മ​ർ​ദം രൂ​പ​പ്പെ​ടാ​നും അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ൽ അ​തൊ​രു തീ​വ്ര ന്യൂ​ന​മ​ർ​ദ​മാ​യി പ​രി​ണ​മി​ക്കാ​നു​മു​ള്ള സാ​ധ്യ​ത കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം പ്ര​വചി​ച്ചി​ട്ടു​ണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.