ഇടുക്കി: ജില്ലയിൽ 2 ദിവസമായി തുടരുന്ന കനത്ത മഴയെ തുടർന്ന് ലോവർ പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കും. പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഷട്ടറുകൾ തുറക്കുമെന്ന് കെഎസ്ഇബി ഒദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ജില്ലയിൽ ശക്തി പ്രാപിച്ചു. അടിമാലി ടൗണ്‍ , ആനച്ചാൽ, കൂന്പൻപാറ എന്നിവിടങ്ങളിൽ മണ്ണിടിച്ചിലുണ്ടായി. അടിമാലി ടൗണിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു. ആർക്കും പരിക്കില്ല. പലയിടത്തും വൻമരങ്ങൾ കടപുഴകി വീണ് പലയിടത്തും ഗതാഗതം തടസപ്പെട്ടു. നേര്യമംഗലം – ഇടുക്കി റോഡിൽ വെള്ളം കയറുകയും ചെയ്തു.

തൊടുപുഴ, കട്ടപ്പന, കുമളി, അടിമാലി മേഖലയിലും മഴ ശക്തമായി തുടരുകയാണ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ