scorecardresearch

കണ്ണൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്‌ന്നു- വീഡിയോ

കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്

കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്

author-image
WebDesk
New Update
കണ്ണൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ, മലയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്‌ന്നു- വീഡിയോ

കണ്ണൂർ: കനത്ത മഴയിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉരുൾപൊട്ടലുണ്ടായി. കണ്ണൂർ അമ്പായത്തോട് വൻ ഉരുൾ പൊട്ടലുണ്ടായി. മലയുടെ ഒരു ഭാഗം ഇടിഞ്ഞു താഴ്ന്നു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. വലിയ ശബ്ദത്തോടെയാണ് മല ഇടിഞ്ഞു താഴ്ന്നത്. മല ഇടിഞ്ഞു വീണ പ്രദേശത്ത് ജനങ്ങൾ താമസിക്കുന്നില്ല. ഇവിടെനിന്നും അകലെയായാണ് അമ്പായത്തോട് ഗ്രാമം.

Advertisment

കണ്ണൂർ ജില്ലയിൽ കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. ജില്ലയിൽ 13 ദുരിതാശ്വാസ ക്യാംപുകളിലായി 750 ലേറെ പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ഇരിട്ടി താലൂക്ക്-7, തളിപ്പറമ്പ്-3, തലശ്ശേരി-3, എന്നിങ്ങനെയാണ് ക്യാമ്പുകൾ.

സംസ്ഥാനത്ത് 200 ൽ പരം ഇടങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്. പാലക്കാട് നെന്മാറയിൽ ഇന്നു പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ നവജാത ശിശു ഉൾപ്പെടെ എട്ടു പേർ മരിച്ചു. ഇവിടെ വീണ്ടും ഉരുൾപൊട്ടാനുളള സാധ്യത കണക്കിലെടുത്ത് പ്രദേശവാസികളെ മാറ്റിയിട്ടുണ്ട്. മലപ്പുറത്ത് മങ്കടയിൽ ഉരുൾപൊട്ടലുണ്ടായി. പത്തനംതിട്ട റാന്നിയിലും ഉരുൾപൊട്ടലുണ്ടായി. റാന്നിയിൽ വയ്യാറ്റുപുഴയിൽ അപ്രതീക്ഷിതമായാണ് ഉരുൾ പൊട്ടിയത്. കനത്ത മഴയിലും ഉരുൾപൊട്ടലിലും റാന്നി ഒറ്റപ്പെട്ട നിലയിലാണ്.

Landslide Rain Kannur Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: