Latest News

കാസർഗോഡ് ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു

വന മേഖലകളിൽ മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം സംസ്ഥാനത്ത് ശക്തമായി തുടരുന്നു. വടക്കൻ കേരളത്തിൽ കനത്ത മഴയാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലഭിക്കുന്നത്. കാസർഗോഡ് ജില്ലയിലെ ബളാൽ – രാജപുരം റോഡിൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടലുണ്ടായി, ആളപായമില്ല. മൂന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ വെള്ളരിക്കുണ്ട് തഹസിൽദാർ നിർദ്ദേശം നൽകി

തുടർച്ചയായി രണ്ട് ന്യൂനമർദങ്ങൾ രൂപംകൊള്ളാൻ സാധ്യതയുള്ളതായി മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിലാണ് രണ്ട് ന്യുനമർദങ്ങൾക്ക് സാധ്യത പ്രവചിക്കപ്പെടുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഇന്ന് മുതൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

Also Read: Kerala Weather: കാലവർഷം ശക്തം, സംസ്ഥാനത്ത് അതിതീവ്ര മഴ; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ട്

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിഗമന പ്രകാരം ബംഗാൾ ഉൾക്കടലിൽ ആന്ധ്രാ തീരത്ത് നാളെയോടെ പുതിയ ന്യൂനമർദം രൂപപ്പെടുമെന്ന് മുന്നറിയിപ്പ്. ഇത് കേരളത്തിൽ വടക്കൻ കേരളത്തിൽ ഒഴികെ കാര്യമായി സ്വാധീനിക്കാൻ സാധ്യത കുറവാണ്. അതിനു പിന്നാലെ സെപ്റ്റംബർ 19, 20 ഓടെ വീണ്ടും ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദം രൂപപ്പെടാനും സാധ്യതയുണ്ട്. ഇപ്പോഴത്തെ പ്രവചന പ്രകാരം ഈ ന്യൂനമർദം സംസ്ഥാനത്തു വ്യാപകമായ മഴയ്‌ക്ക് കാരണമായേക്കും.

വടക്കൻ ജില്ലകളിലും മലയോര മേഖലകളിലുമാണ് ഇന്ന് മഴ ശക്തമായിരിക്കുന്നത്. വന മേഖലകളിൽ മഴ തുടരുന്നതിനാൽ താഴ്‌ന്ന പ്രദേശങ്ങളിൽ മലവെള്ളപ്പാച്ചിലിനു സാധ്യതയുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണം.

Read Also: പേശികൾ ഉറങ്ങുകയായിരുന്നു, പഴയ താളത്തിലേക്ക് എത്താൻ കഠിന പ്രയത്‌നം; ആർത്തിയോടെ ബാറ്റുവീശി കോഹ്‌ലി, വീഡിയോ

കഴിഞ്ഞ ഒരാഴ്‌ചയായി കേരളത്തിൽ ശക്തമായ മഴയാണ് ലഭിക്കുന്നത്. മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും ശക്തമായ മൺസൂൺ കാറ്റിന്റെയും (പടിഞ്ഞാറൻ കാറ്റ്) പ്രഭാവത്തിൽ സംസ്ഥാനത്ത് ശക്തമായ തുടരുമെന്നാണ് മുന്നറിയിപ്പ്. വടക്കൻ കേരളത്തിലാണ് കൂടുതൽ മഴ ലഭിക്കുക.

സെപ്റ്റംബർ 13 വരെ കേരളത്തിലും ലക്ഷദ്വീപിലും ഇടിയോടുകൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്. ഈ ദിവസങ്ങളിൽ മഴ മുന്നറിയിപ്പും നൽകിയിരിക്കുന്നു. മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെ മറ്റെല്ലാ ജില്ലകളിലും യൊല്ലോ അലർട്ടുമുണ്ട്. രണ്ടുദിവസം കൂടി സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു

Read Also: ബിജെപിയിൽ ചേർന്നാൽ കങ്കണയ്‌ക്ക് രാജ്യസഭാ സീറ്റ് ലഭിച്ചേക്കും: കേന്ദ്രമന്ത്രി

ശക്തമായ മഴ തുടരുന്നതിനാൽ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങൾ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നിൽ കൊണ്ടുകൊണ്ടുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേർട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.

അതേസമയം, ഈ കാലവർഷ സീസണിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കാസർഗോഡ് ജില്ലയിലാണ് 2,920 എംഎം മഴയാണ് ഇവിടെ ലഭിച്ചത്. ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിൽ, 979 എംഎം. കേരളത്തിൽ ഇതുവരെ ലഭിച്ചത് ശരാശരി 1,860 എംഎം മഴയാണ്. വയനാട്, ഇടുക്കി, തൃശൂർ, മലപ്പുറം ഒഴികെയുള്ള ജില്ലകളിൽ ശരാശരിയെക്കാൾ മഴ ലഭിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Heavy rain kerala weather orange yellow alert

Next Story
സ്റ്റാർട്ട് അപ്പ് റാങ്കിങിൽ വീണ്ടും മുന്നിൽ; ടോപ് പെർഫോർമറായി കേരളംStartup Ranking Kerala, Startup Ranking, സ്റ്റാര്‍ട്ടപ് റാങ്കിംഗ്, കേരളം, കേരളത്തിന് പുരസ്കാരം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express