തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി, കാസര്‍കോട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കെഎ​സ്ഇബി​ക്ക്​ കീ​ഴി​ലെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​ശേ​ഖ​രം ഒ​രു ദി​വ​സം​കൊ​ണ്ട് ര​ണ്ട് ശ​ത​മാ​നം കൂ​ടി. 608.447 ദ​ശ​ല​ക്ഷം യൂ​ണിറ്റ് വൈ​ദ്യു​തി​ക്കു​ള്ള വെ​ള്ളം ഇ​പ്പോ​ള്‍ സം​ഭ​ര​ണി​ക​ളി​ലു​ണ്ട്. ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2.72 അ​ടി ഉ​യ​ര്‍ന്ന് 2307.12 അ​ടി​യി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​സ​മ​യം 2382.26 അ​ടി​യാ​യി​രു​ന്നു ജ​ല​നി​ര​പ്പ്. സം​ഭ​ര​ണ​ശേ​ഷി​യു​ടെ 15 ശ​ത​മാ​നം വെ​ള്ളം ഇ​പ്പോ​ള്‍ അ​ണ​ക്കെ​ട്ടി​ലു​ണ്ട്. ഇ​ടു​ക്കി​യി​ൽ ആ​ന​യി​റ​ങ്ക​ൽ, മാ​ട്ടു​പ്പെ​ട്ടി, പൊ​ന്മു​ടി, കു​ണ്ട​ള ഒ​ഴി​കെ ഡാ​മു​ക​ളി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍ന്നു.

Kerala Weather Live: കനത്ത മഴ: കാസർഗോട്ടും ഇടുക്കിയിലും റെഡ് അലർട്ട് തുടരുന്നു

ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇടുക്കി, കാസര്‍കോട് ജില്ലകളെ കൂടാതെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ നാളെയും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്. പമ്പ ഉള്‍പ്പെടെയുള്ള നദികളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. നദീതീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

കനത്ത മഴക്കൊപ്പം കടല്‍ക്ഷോഭവും ശക്തമാണ്. 4.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ അമ്പത് കിലോമീറ്റര്‍വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചു.

കൊല്ലത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. തമിഴ്നാട് സ്വദേശികളായ രാജു, സഹായരാജു, ജോണ്‍ ബോസ്‌കോ എന്നിവരെയാണ് കാണാതായത്. തിരുവനന്തപുരം ശംഖുമുഖം ബീച്ചില്‍ സന്ദര്‍ശകര്‍ക്ക് ഏഴ് ദിവസം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.