തിരുവനന്തപുരം: ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി മഴ ശക്തമായി.

തിരുവനന്തപുരം നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ​ തട്ടി ഷോക്കേറ്റ്  തിരുവനന്തപുരത്ത് ഒരാൾ മരിച്ചു. ജോർജ് കുട്ടി ജോൺ (74) ആണ് മരിച്ചത്. രാവിലെ ആറ് മണിക്ക് പാൽ വാങ്ങാൻ പോകുമ്പാഴായിരുന്നു അപകടം.

അതേസമയം, നദീ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലകളില്‍ കനത്ത മഴ തുടരുകയാണ്. കാറ്റിലും മഴയിലും കള്ളക്കാട്, കുറ്റിച്ചല്‍, അമ്പൂരി, വെള്ളറട പഞ്ചായത്തുകളില്‍ വ്യാപക നാശമുണ്ടായി.

മഴയെ തുടർന്ന് നെയ്യാർ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. മഴ തുടർന്നാല്‍ ഷട്ടറുകള്‍ വീണ്ടും ഉയർത്തേണ്ടെന്നും എന്നാല്‍ ആശങ്ക വേണ്ടെന്നും അധികൃതർ പറഞ്ഞു.

കണ്ണൂർ ജില്ലയിലും ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി നൽകിയിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ