കോഴിക്കോട്: പ്രവചിക്കപ്പെട്ടത് പോലെ തന്നെ, കേരളത്തിന്റെ വടക്കൻ ജില്ലകളിൽ കഴിഞ്ഞ രാത്രി ലഭിച്ചത് അതിശക്തമായ മഴ. മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് കനത്ത മഴ ലഭിച്ചത്.

കോഴിക്കോട് നഗരത്തിൽ മാത്രം രാത്രി മൂന്ന് മണിക്കൂർ കൊണ്ട് 9.91 മില്ലിമീറ്റർ മഴ പെയ്തു. സ്കൈമെറ്റിന്റേതാണ് ഈ കണക്ക്. കനത്ത മഴയിൽ കോഴിക്കോട് നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെളളം കയറിയിട്ടുണ്ട്.

കാസർഗോഡ് ശക്തമായ കാറ്റും മഴയുമാണ് ഇന്നലെയുണ്ടായത്. കാസർഗോഡ് നഗരത്തിലെ ഒരു മൊബൈൽ ടവർ നിലംപൊത്തി. കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. അര മണിക്കൂറോളം ഇവിടെ മഴ നിർത്താതെ പെയ്തു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ